പൊലീസിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ടെക്‌നോളജി സെന്റര്‍ നിലവില്‍ വരുന്നു

കേരള പൊലീസിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി ടെക്‌നോളജി സെന്റര്‍ നിലവില്‍ വരും. നിലവിലുള്ള ടെലികമ്യൂണിക്കേഷന്‍ വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സി സി റ്റി എന്‍ എസ് വിഭാഗം, പൊലീസ് ഡാറ്റാ സെന്റര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍, പോലീസ് ഫോട്ടോഗ്രാഫി യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങളാണ് ഈ സെന്ററില്‍ പ്രവര്‍ത്തിക്കുക.
ടെക്‌നോളജി സെന്ററിന്റെ വിശദമായ രൂപരേഖയും സമര്‍പ്പിക്കുന്നതിന് എസ് സി ആര്‍ ബി എ ഡി ജി പി ചെയര്‍മാനും, തിരുവനന്തപുരം റേഞ്ച് ഐ ജി, ഐ ജി അഡ്മിനിസ്‌ട്രേഷന്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി ഐ ജി, തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി, ടെലികമ്യൂണിക്കേഷന്‍ എസ് പി ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ് പി എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.
https://www.facebook.com/Malayalivartha


























