ഭക്ഷ്യവസ്തുക്കളില്‍ മായം കലർത്തിയാല്‍ കടുത്ത ശിക്ഷ ; വിജ്ഞാപനം ആരോഗ്യമന്ത്രാലയം പുറത്തിറക്കി

ഭക്ഷ്യവസ്തുക്കളില്‍ മായം കലർത്തിയാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും. ഇതുസംബന്ധിച്ച വിജ്ഞാപനം ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഓരോ മാംസ ഭക്ഷ്യവസ്തുവിലും അനുവദനീയമായ ആന്റിബയോട്ടിക് അളവ് നിശ്ചയിച്ചു. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസൃതമാണു പുതിയ നടപടി.
നിശ്ചയിച്ച അളവിൽ കൂടുതൽ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതായി കണ്ടെത്തുകയോ ഇത് ഉപയോഗിച്ചതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ ആറു മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവോ ഏഴുലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























