പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു ; കളക്‌ട്രേറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. കളക്‌ട്രേറ്റിലെ എസ്.പി ഓഫീസിന് മുന്നില്‍ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും തന്റെ പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. എസ്.പി ഓഫിസ്സിന് മുന്നിലുണ്ടായിരുന്ന പോലീസുകാരാണ് ഇവരെ തടഞ്ഞത്. അയല്‍ക്കാരനുമായി നിലനിന്നിരുന്ന തര്‍ക്കത്തില്‍ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ട് കേസില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. അതേസമയം, പരാതിയില്‍ അന്വേഷണം നടന്നു വരികയാണന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
https://www.facebook.com/Malayalivartha


























