സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍: ടൊവിനോ

ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരാണ് റിയല്‍ ഹീറോസ്. ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍. ഞാന്‍ ചെയ്തത് എന്റെ കടമ. എല്ലാവരും ഇതുപോലെ ഒരമയോടെ പ്രവര്‍ത്തിക്കണം. കേരളം പ്രളയക്കെടുതിയിലൂടെ കടന്നു പോയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാം തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്ന താരമാണ് ടൊവിനോ. പ്രളയം തുടങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ നില്‍ക്കാന്‍ സൗകര്യമുണ്ടെന്നും ടൊവിനോ അറിയിച്ചിരുന്നു.
സഹായങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നിന്ന ടൊവിനോയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. എന്നാല്‍ നടനായതുകൊണ്ട് തനിക്കൊരു സ്‌പെഷ്യല്‍ ക്രെഡിറ്റും വേണ്ടയെന്ന് ടൊവിനോ പറയുന്നു. ജീവന്‍ രക്ഷപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കും വേണ്ടയെന്ന് ഫെയ്‌സ്ബുക്കിലൂടെ ടൊവിനോ പറഞ്ഞു
.
https://www.facebook.com/Malayalivartha

























