കേരളത്തിന് 5 കോടി നൽകിയോ? അഭ്യൂഹങ്ങൾക്കൊടുവിൽ മറുപടിയുമായി സണ്ണി ലിയോൺ

സണ്ണി ലിയോണ്‍ മറ്റുള്ള താരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അത് നടിയുടെ എല്ലാ തീരുമാനിങ്ങളില്‍ നിന്നും നമുക്ക് വ്യക്തമാണ്. കൂടാതെ പോണ്‍താരമെന്ന് ചിലര്‍ മുദ്രകുത്തുമ്പോൾ ഇവരില്‍ നിന്ന് കണ്ടു പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത് വീണ്ടും സണ്ണി തെളിയിച്ചിരിക്കുകയാണ്.എല്ലാവര്‍ക്കും ആദ്യം അറിയേണ്ടത് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണോ എന്നാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് താരം 5കോടി രൂപ സംഭാവന നല്‍കിയെന്നുളള വാര്‍ത്തകല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് കേവലം ഗോസിപ്പ് മാത്രമാണോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്. എന്നാല്‍ ഇതിനുളള മറുപടി ലഭിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് താരത്തിന്റെ ഓഫീസ് അരിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സപ്രസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭൂരിഭാഗം താരങ്ങളായാലും ആളുകളായാലും തങ്ങള്‍ നല്‍കിയ സംഭാവന തുകയെ കുറിച്ചുള്ള മുഴുവന്‍ കണക്കുകളും പുറം ലോകത്തെ അറിയിക്കാറുണ്ട്. എത്ര രൂപയാണ് നല്‍കിയതെന്നും എന്തിനാണ് നല്‍കിയതെന്നും എന്നു വേണ്ട എല്ലാ വിവരങ്ങളും പുറത്തു പറയാറുണ്ട്. എന്നാല്‍ സണ്ണി അവിടെ അല്‍പം വ്യത്യസ്തയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കിയ തുകയെ കുറിച്ച് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇവരുടെ തീരുമാനമെന്നും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമറിയാന്‍ ആരാധകര്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അരിച്ച് പെറുക്കിയിരുന്നു. എന്നാല്‍ ഇതു സംബന്ധമായ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ വാര്‍ത്തയുടെ സത്യം തേടി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വഴി പലരും ഇതിനെതിരെ സംസാരിച്ചിരുന്നു. എങ്കിലും താരത്തിന്റെ ഈ പ്രവര്‍ത്തിയെ പലരും അഭിനന്ദിച്ചിരുന്നു. അതേ സമയം ഓഗസ്റ്റ് 17 ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ക്യാംപെയിനെ കുറിച്ചുള്ള അറിയിപ്പ് സണ്ണി ലിയോണ്‍ റിട്വീറ്റ് ചെയ്തിരുന്നു.
പോണ്‍ താരമെന്ന് പറഞ്ഞ് പലരും സണ്ണിയെ പുച്ഛിച്ചിരുന്നു. എന്നാല്‍ ഇന്ന് പലരും ആ തീരുമാനം മാറ്റാന്‍ തയ്യാറായിട്ടുണ്ട്. അജയ് ദേലലോകയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധനീയമാണ്. ദുരിതാശ്വാസ രംഗത്തുളള തന്റെ സുഹൃത്തുക്കളില്‍ നിന്ന് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ഓരോ നിമിഷം നേരിട്ട് മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ എനിയ്ക്ക് അറിയാം. വാക്കുകളല്ല ഇവിടെ പ്രവര്‍ത്തിയാണ് ആവശ്യം. ഇന്ന് പല പ്രബുദ്ധര്‍ക്കും സണ്ണിയോട് ആരാധന തോന്നും . കേരളം തങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അജയ് ദേവലോക ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























