കരുതാം കേരളത്തിനായി...കേരളം മഹാപ്രളയം നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വാര്‍ത്തയുടെ ഒരു കൈ സഹായം

കേരളം കണ്ടിട്ടില്ലാത്ത മഹാപ്രളയത്തെ അതിജീവിക്കാന്‍ നാടും നഗരവും കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയാണ്. ഒന്നായി കൈകോര്‍ക്കാം ഈ മഹാപ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍. കാരണം അത്രമേല്‍ ആഘാതമാണ് ഈ ദുരന്തം സംസ്ഥാനത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്.
20,000 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. 9 ലക്ഷത്തോളം ആളുകള്‍ സര്‍വ്വവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. കുട്ടനാട്ടില്‍ നിന്നുമാത്രം 2 ലക്ഷത്തോളം ആളുകള്‍ കൂട്ടപലായനം ചെയ്തു. നൂറുകണക്കിന് പാലങ്ങളും റോഡുകളും പുനര്‍നിര്‍മ്മിക്കണം. ദുരിതാശ്വാസക്കാമ്പുകളില്‍ ഭക്ഷണവും വസ്ത്രവും ധാരാളം ആവശ്യമുണ്ട്. അതിനായി നിരവധിപ്പേര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.
സമാനതകളില്ലാത്ത ദുരന്തത്തെ നാം ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ച്ചയാണ് എങ്ങും കാണുന്നത്. റിലീഫ് ക്യാമ്പുകളും ഫുഡ് കളക്ടിങ്ങ് പോയിന്റുകളിലും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും വോളന്റിയറായി നിരവധിപ്പേര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് യുവക്കളുടെ കൂട്ടായ്മ എടുത്തുപറയേണ്ടതാണ്. ആ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനം മാത്രം മതി കേരളത്തിന് കരകയറാന്‍.
മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പ്രവഹിക്കുകയാണ്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും കോടിക്കണക്കിന് രൂപയാണ് ഒഴുകിവരുന്നത്. എങ്കിലും ലോകനേതാക്കളും വ്യവസായ പ്രമുഖരും മുഖ്യമന്ത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതുപോലെ നിരവധി സന്നദ്ധ സംഘടനകളും സംസ്ഥാനം പുനര്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുപോലെ പ്രവര്‍ത്തിക്കുന്നു. ഇതിനിടെ മലയാളി വാര്‍ത്തയും മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം നല്‍കി. വലിയ തുകയല്ലെങ്കിലും തങ്ങളാല്‍ ആകുംവിധം പുതിയകേരളം പണിതുയര്‍ത്താന്‍ ഒരു കൈ സഹായം മാത്രം. ഒത്തൊരുമയോടെ എല്ലാവരും ഉദാരമായി ഫണ്ട് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്ന സമയമാണിത്. നമുക്ക് ഒന്നിച്ച് കേരളത്തെ കരുതാന്‍ കൈകോര്‍ക്കാം. എത്ര ചെറിയ തുകയും ചെറുതല്ല.
അതിജീവിക്കാം ഈ പ്രളയദുരന്തം... ടീം മലയാളി വാര്‍ത്ത...
https://www.facebook.com/Malayalivartha

























