കേരളമൊട്ടാകെ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മുഴുകി ഇരിക്കുമ്പോൾ കേരളത്തിന് ധനസഹായം നൽകരുതെന്ന് ഫേസ്ബുക്കിലൂടെ ആഖ്വാനം ചെയ്ത് സംഘപരിവാര്‍ പ്രചാരകൻ

കേരളമൊട്ടാകെ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മുഴുകി ഇരിക്കുമ്പോൾ കേരളത്തിന് ധനസഹായം നൽകരുതെന്ന് ഫേസ്ബുക്കിലൂടെ ആഖ്വാനം ചെയ്ത് സംഘപരിവാര്‍ പ്രമുഖന്‍. മലയാളിയായ സുരേഷ് കൊച്ചാട്ടില്‍ എന്ന സജീവ സംഘപരിവാര്‍ പ്രചാരകനും ബിജെപിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ആളുമാണ് ഇത്.
പ്രളയക്കെടുതിയില്‍ വന്‍നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നാണ് ഇയാള്‍ ശബ്ദസന്ദേശത്തിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരോ അതിസമ്പരോ ആണ്. അവര്‍ക്ക് സാമ്പത്തിക സാഹായത്തിന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കാരണവശാലും സംഭാവന നല്‍കരുത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകളെ മാനിക്കരുത്. സംഭാവന നല്‍കേണ്ടത് ആര്‍എസ്എസിന്റെ സേവാഭാരതിക്കാണെന്നും ഇയാള്‍ ശബ്ദസന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു. സേവാ ഭാരതിക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് 09849011006 എന്ന മൊബൈല്‍ നമ്പറുള്‍പ്പെടെ ഇയാള്‍ നല്‍കിയിരുന്നു.
മലയാളി ആയിരുന്നിട്ടു പോലും കേരളത്തിനെതിരെ ആഹ്വാനവുമായി രംഗത്തെത്തിയ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും 'സത്യ'ത്തിനുവേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്നും ഇയാള്‍ ഫേസ് ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു.
https://www.facebook.com/Malayalivartha

























