വെള്ളം കയറിയ വീടുകൾ താമസയോഗ്യമാക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്; ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥരെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

കേരളത്തിന്റെ വിവിധയിടങ്ങളിൽ ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതരുടെ വീടുകള്‍ താമസയോഗ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രളയത്തെത്തുടര്‍ന്ന് നിരവധി വീടുകളും റോഡുകളും പരിസരപ്രദേശങ്ങളും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കുടുംബങ്ങള്‍ക്ക് വീണ്ടും താമസിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. അതില്‍ പോലീസ് സേന മുന്നിട്ടു നിന്ന് പ്രവര്‍ത്തിക്കും. സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാവും ഇതു ചെയ്യുന്നതെന്നും ഡിജിപി അറിയിച്ചു.
https://www.facebook.com/Malayalivartha

























