അനുവദിച്ച അരി സൗജന്യമാക്കി ഉത്തരവിറക്കാതെ കേന്ദ്ര സര്‍ക്കാര്‍... പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ അരി വീതം മാസംതോറും നല്‍കാൻ വീണ്ടും അരി ആവശ്യപ്പെട്ട് കേരളം

പ്രളയത്തെ തുടര്‍ന്ന് കേരളത്തിന് 89,540 മെട്രിക് ടണ്‍ അരി അനുവദിച്ചിരുന്നു. അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.
എന്നാല്‍ തീരുമാനം വിവാദമായതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്ര ദിവസമായിട്ടും ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇത് സൗജന്യമാക്കണമെന്നും 60,455 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തയച്ചിട്ടുണ്ട്.
പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ അരി വീതം മാസംതോറും നല്‍കാനാണ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അരി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























