ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ 18 കാരന് ക്രൂരമര്‍ദനം. കൊല്ലത്ത് കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് (18) മര്‍ദ്ദനമേറ്റത്. യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. മരുത്തടി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരനും. ഇവരെ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഹരികൃഷ്ണനെ തലക്ക് അടിക്കുന്നതും അടിയേറ്റു വീഴുന്നതും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ രണ്ടു പേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും നാലു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























