പ്രളയം സർവ്വതും നശിപ്പിച്ചതിന് പിന്നാലെ കൊച്ചിയെ കീഴടക്കാൻ പകർച്ചവ്യാധികളും രംഗത്ത് ; പൊതുവെ കൊതുകുകൾ കൂടുതലായി ഉള്ള കൊച്ചിയിൽ ഡെങ്കിപ്പനി സാധ്യത വളരെ കൂടുതൽ

മഹാപ്രളയത്തെ മറികടന്ന മലയാളികൾക്ക് വെല്ലുവിളിയായി പകർച്ചവ്യാധികൾ. എലിപ്പനി നിയന്ത്രണ വിധേയമായതിന് പിന്നാലെ ഡെങ്കിപ്പനിയെ പറ്റിയുള്ളആ ആശങ്കകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഏറെ നാളുകളായി കൊച്ചിനിവാസികൾ ആശങ്കയിലാണ്. പ്രളയം സർവ്വതും നശിപ്പിച്ചതിന് പിന്നാലെ കൊച്ചിയെ കീഴടക്കാൻ പകർച്ചവ്യാധികളും രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാൻത്ത് പടർന്ന എലിപ്പനിയെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കീഴ്പെടുത്താനായി.
പക്ഷെ കൊച്ചിയിൽ ഇപ്പോൾ ഡെങ്കിപ്പനിയുടെ ആശങ്കകളാണ് പടർന്നിരിക്കുന്നത്. പൊതുവെ കൊതുകുകൾ കൂടുതലായി ഉള്ള കൊച്ചിയിൽ ഡെങ്കിപ്പനി സാധ്യത വളരെ കൂടുതലാണ്. പ്രളയത്തിനുശേഷം നിരവധി സ്ഥലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ ഈ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ ലക്‌ഷ്യം. കുടുംബദരീ പ്രവർത്തകരെയും കൂടെ ഉൾകൊള്ളിച്ചുകൊണ്ടാണ് എറണാകുളത്ത് ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം. കഴിഞ്ഞ ജൂണിൽ കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 68 പേരാണ്.
https://www.facebook.com/Malayalivartha


























