വത്സന്‍ തില്ലങ്കേരിയുടെ മാസ് എന്‍ട്രി കിടുക്കി

ആര്‍എസ് എസിന്റെ ചുണക്കുട്ടികളെയും കൂട്ടി വത്സന്‍ തില്ലങ്കേരി കണ്ണൂരില്‍ നിന്ന് സന്നിധാനത്തെത്തിയത് വെറുതെയായില്ല.
മാസ് എന്‍ട്രിയില്‍ കിടുക്കി. നാമജപ പ്രതിഷേധം എല്ലാ അര്‍ത്ഥത്തിലും പോലീസിനു നിയന്ത്രിക്കാനാവാതെ വന്ന ഘട്ടത്തില്‍ ക്രമസമാധാനത്തിനായി വിശ്വാസികളോട് പോലീസ് മൈക്കില്‍ തന്നെ അനൗണ്‍സ് ചെയ്ത് ഹീറോയുമായി. കണ്ണൂരിലെ സിപിഎമ്മിന്റെ കണ്ണിലെ കരട് വത്സന്‍ തില്ലങ്കേരിയെ സന്നിധാനത്ത് നേതാവും പോരാളിയുമാക്കിയത് സര്‍ക്കാരിന്റെ പോലീസ് തന്നെ.
പ്രതിഷേധത്തില്‍ ആര്‍ത്തിയിരമ്പിയ വിശ്വാസികളോട് വത്സന്‍ തില്ലങ്കേരി നേതാവിന്റെ ഭാഷയില്‍ നിശബ്ദരാകാന്‍ പറഞ്ഞപ്പോള്‍ കളം ശാന്തമാക്കുന്ന ജാലവിദ്യ. യുവതികളെന്ന് സംശയിച്ച് സന്നിധാനത്തിലെത്തിയ സ്ത്രീകള്‍ക്കു നേരെ വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ നിമിഷ നേരം കൊണ്ട് പ്രതിഷേധം അലകടലായി മാറി. എല്ലാം പോലീസ് നിയന്ത്രണത്തിനപ്പുറത്തേക്ക്. ഒടുവില്‍ കീഴടങ്ങിയ പോലീസ് തില്ലങ്കേരിയെ സഹായത്തിനു വിളിക്കേണ്ടി വന്നു.
അണികളോട് ശാന്തരാകാനും ഒരു വിധത്തിലും ആചാരലംഘനം ഉണ്ടാവുകയില്ലെന്നും അതിനുവേണ്ട മുന്‍കരുതല്‍ നമ്മള്‍ എടുത്തിട്ടുണ്ടെന്നും, നമ്മുടെ വോളന്റിയര്‍മാര്‍ പമ്പ മുതല്‍ സന്നിധാനം വരെയുണ്ടെന്ന് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്കില്‍ തന്നെ വിളിച്ചു പറഞ്ഞു. ഇന്നലെ രാത്രി മുതല്‍ സന്നിധാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം വത്സന്‍ തില്ലങ്കരിയും ആര്‍എസ്എസ് നേതാക്കളും ഏറ്റെടുത്തിരുന്നു. പോലീസിനും ഇതിനോട് സഹകരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇപ്പോഴും തില്ലങ്കേരിയും ആര്‍എസ് എസ് നേതാക്കളുമാണ് സന്നിധാനത്തെ വിശ്വാസികളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha