'എന്റെ പേരിലുള്ള എല്ലാ അമിത സങ്കല്‍പ്പങ്ങളും മാറ്റിക്കോളൂ ഞാന്‍അപ്രത്യക്ഷനായതല്ല'; കുപ്രചരണങ്ങൾക്ക് മറുപടിയുമായി ശശി തരൂര്‍ എം.പി

വളരെ കുറച്ച് ദിവസങ്ങളായി ശശി തരൂര്‍ എം.പി പൊതുപരിപാടികളില്‍ നിന്ന് മാറിനിന്നത് വളരെ ചര്‍ച്ചയായിരുന്നു. പലരും കിംവദന്തികള്‍ പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. അതിനെല്ലാം തടയിട്ടുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.'എന്റെ പേരിലുള്ള എല്ലാ അമിത സങ്കല്‍പ്പങ്ങളും മാറ്റിക്കോളൂ ഞാന്‍അപ്രത്യക്ഷനായതല്ല, ശാരീരികാസ്വാസ്ഥ്യം മൂലം വിശ്രമത്തിലാണ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വരുന്ന മൂന്ന് ദിവസത്തേക്കുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ ഫോണ്‍ കാളുകളൊന്നും എടുക്കാന്‍ സാധിക്കില്ലെന്നും കുപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അംഗങ്ങളെ അനുമോദിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ എല്ലാവര്‍ക്കും ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേരുകയും ചെയ്തു.
https://www.facebook.com/Malayalivartha

























