വ്യാജവാര്‍ത്ത ; ജനം ടിവിക്കെതിരെ എടത്തല പൊലീസ് കേസെടുത്തു

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജനം ടിവിക്കെതിരെ എടത്തല പൊലീസ് കേസെടുത്തു. എടത്തല പാലാഞ്ചേരി മുകള്‍ തേജസില്‍ റഹിമിന്റെ ഭാര്യ ശശികല റൂറല്‍ ജില്ലാപൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എടത്തല പൊലീസ് കേസെടുത്തത്.
ശശികലയുടെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്ന വ്യാജവാര്‍ത്തയാണ് ജനം ടിവി നവംബര്‍ നാലിന് സംപ്രേഷണംചെയ്തതെന്ന് എടത്തല എസ്‌ഐ അരുണ്‍ പറഞ്ഞു. മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്ബയിലേക്ക് പോയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.
സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയസെക്രട്ടറിയാണ് ശശികല റഹിം.
https://www.facebook.com/Malayalivartha

























