പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍...

കുറഞ്ഞ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ താരമാണ് നമിത പ്രമോദ്. വിവാദത്തിനിടെ വിവാഹ സ്വപ്നങ്ങളെപ്പറ്റി മനസു തുറക്കുകയാണ് നമിത.
ഒരു വിവാഹത്തിന് എനിക്കിപ്പോള്‍ താല്പര്യമില്ല. 25, 26 വയസ് എത്താതെ വിവാഹം കഴിക്കാനുള്ള പക്വതയൊന്നും എനിക്കുണ്ടാവുമെന്ന് തോന്നുന്നില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് വീട്ടുകാരും പറയുന്നത്.
പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്‍ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് വീട്ടുകാരുടെ നിലപാട്. ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ. വിവാഹം ഒരിക്കലും ഒരു ഡിവോഴ്‌സില്‍ കലാശിക്കാന്‍ പാടില്ല.
നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ.

പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും നമിത പറയുന്നു.

https://www.facebook.com/Malayalivartha

























