ബൈക്കും കാറും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാർത്ഥി മരിച്ചു

ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂരിൽ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയെ ഗുതുരമായി പൊള്ളലേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ബൈക്ക് കത്തി പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























