Widgets Magazine
24
Jan / 2019
Thursday
Forex Rates:

1 aed = 19.37 inr 1 aud = 50.82 inr 1 eur = 81.02 inr 1 gbp = 92.64 inr 1 kwd = 234.57 inr 1 qar = 19.55 inr 1 sar = 18.98 inr 1 usd = 71.17 inr

EDITOR'S PICK


വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്


ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍


എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി


വാക്കുതർക്കത്തിനിടെ കുവൈറ്റിൽ മലപ്പുറത്തുകാരനെ കൊലപ്പെടുത്തി:- കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന്‌ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി


ഇങ്ങനെയാണെങ്കിൽ ആരും കൊതിച്ച് പോകും... മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി വ്യത്യസ്തമായ രീതിയില്‍ ബോണസ് ഒരുക്കി ചൈനീസ് കമ്പനി; കൈയടിച്ച് സോഷ്യൽമീഡിയ

മണ്ഡലകാലം നടപടി കയ്യുടനെ... ദേവികുളം സബ് കളക്ടര്‍ പ്രേംകുമാര്‍ ശബരിമല സ്‌പെഷല്‍ ഓഫീസര്‍; ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ വെടിവയ്ക്കാന്‍ പോലും ഉത്തരവിടാന്‍ അധികാരം നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക് ഷന്‍ 20 (2) പ്രകാരമുള്ള അധികാരത്തോടെയാണു നിയമനം

08 NOVEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

വരുന്ന മണ്ഡലമാസ കാലം നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്. ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ ശബരിമല മണ്ഡല മകരവിളക്കു കാലത്തെ ഉത്സവവുമായി ബന്ധപ്പെട്ടു മജിസ്റ്റീരിയല്‍ പദവിയുള്ള സ്‌പെഷല്‍ ഓഫീസറായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു ശബരിമല തീര്‍ഥാടന കാലത്തു സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ വെടിവയ്ക്കാന്‍ പോലും ഉത്തരവിടാന്‍ അധികാരം നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക് ഷന്‍ 20 (2) പ്രകാരമുള്ള അധികാരത്തോടെയാണു നിയമനം.

ഇതിനായി പ്രത്യേക തസ്തിക മന്ത്രിസഭ സൃഷ്ടിക്കുകയായിരുന്നു. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയിരിക്കും പ്രേംകുമാര്‍. 

ശബരിമലയില്‍ മണ്ഡലമകര വിളക്കു കാലത്തേക്കായി പ്രത്യേക ഓഫീസര്‍ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനാണു മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് നിരവധി ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ നിര്‍ദേശിച്ചു. ഒടുവില്‍ പ്രേംകുമാറിനെ നിശ്ചയിക്കുകയായിരുന്നു. 

പത്തനംതിട്ട ജില്ലാ കളക്ടറാണു ശബരിമലയുടെ കാര്യങ്ങള്‍ നോക്കിവന്നത്. അദ്ദേഹത്തിനു ജില്ലയുടെ മറ്റു കാര്യങ്ങള്‍കൂടി നോക്കേണ്ട സാഹചര്യത്തിലാണു മണ്ഡലമകരവിളക്കു കാലത്ത് പുതിയൊരു ഐഎഎസ് ഉദ്യോഗസ്ഥനെക്കൂടി നിയമിക്കുന്നത്. അതേസമയം, താരതമ്യേന ജൂണിയറായ സ്‌പെഷല്‍ ഓഫീ സുടെ നിര്‍ദേശം എഡിജിപിമാരും ഐജിമാരും അനുസരിക്കുമോ എന്ന ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. 

ദേവികുളം സബ് കളക്ടറായ പ്രേംകുമാര്‍ മൂന്നാറിലെ ഭൂമിസംബന്ധമായ വിഷയത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി ഇടഞ്ഞിരുന്നു. മൂന്നാറില്‍ അര്‍ഹരായവര്‍ക്കു ഭൂമിയുടെ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പറയപ്പെടുന്നു. പ്രേംകുമാറിനു പകരം ദേവികുളം സബ്കളക്ടറായി രേണു രാജിനെ നിയമിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്‌കാര്‍ കണ്ണെത്തും ദൂരത്ത്... നഷ്ടമാകുന്നത് ആര്‍ക്ക്  (7 hours ago)

വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്  (7 hours ago)

ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍  (7 hours ago)

എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി  (7 hours ago)

സൗദി വനിതകൾക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തി സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം  (8 hours ago)

അമൃതാനന്ദമയിയുടെ പ്രസംഗം പാല്‍പ്പായസം കോളാമ്പിയില്‍ ഒഴിച്ചപോലെ; അമൃതാനന്ദമയിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്  (8 hours ago)

കേന്ദ്രസര്‍ക്കാര്‍ നേതാജിയെ ദേശീയ നേതാവായി പോലും കാണുന്നില്ലെന്ന് മമതാ ബാനര്‍ജി  (8 hours ago)

പ്രി​യ​ങ്ക​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രിക്കും; പ്രി​യ​ങ്ക ഗാ​ന്ധി​യെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ  (9 hours ago)

ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം. മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി; പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

റഷ്യയിൽ ഇന്ധനം കൈമാറുന്നതിനിടെ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു; 14 പേർ മരിച്ചു; അപകടത്തിൽപ്പെട്ട കപ്പലുകളിൽ ഇന്ത്യക്കാരും  (10 hours ago)

ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ല്‍ ഏറ്റുമുട്ടൽ; മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു  (10 hours ago)

ഡൽഹിയിൽ ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെ പലയിടത്തും കനത്ത മഴ തുടരുന്നു; മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റി; വെള്ളക്കെട്ട് കാരണം ദൂരക്കാഴ്ച്ച കുറയുന്നു; വരും ദിവസ  (11 hours ago)

'വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്' ; പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപ  (11 hours ago)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നിരീശ്വരൻ മികച്ച നോവൽ  (11 hours ago)

തലസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; ഗ്രീന്‍ പ്രോട്ടോക്കോളുമായി ജില്ലാ ഭരണകൂടം  (11 hours ago)

Malayali Vartha Recommends