Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ചു; കോഴിക്കോടിന്റെ ചങ്ക് ബ്രോയ്ക്ക് ലക്ഷങ്ങളുടെ പിഴ

08 NOVEMBER 2018 12:15 PM IST
മലയാളി വാര്‍ത്ത

സ​ര്‍ക്കാ​ര്‍ വാ​ഹ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല മു​ന്‍ ക​ല​ക്ട​ര്‍ എ​ൻ. പ്ര​ശാ​ന്തി​.ന് 'എട്ടിന്റെ പണി' ..ഇതിന്റെ പേരിൽ 25,73,385 രൂ​പ പി​ഴ അ​ട​ക്കാ​നാ​ണ്​ സം​സ്ഥാ​ന ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്.
മലബാര്‍ ഡെവലപ്‌മെന്റ്‌ ഫോറം പ്രസിഡന്റ്‌ കെ.എം. ബഷീറിന്റെ പരാതിയിലാണു നടപടി.

കോ​ഴി​ക്കോ​ട്​ ജി​ല്ല ക​ല​ക്​​ട​റാ​യി​രി​ക്കെ, മ​ണ​ൽ​വേ​ട്ട സ്​​ക്വാ​ഡി​നു​വേ​ണ്ടി വാ​ങ്ങി​യ കാ​ർ സ്വ​ന്തം വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ്​ കണ്ടെത്തിയിരിക്കുന്നത് . ചട്ടം ലംഘിച്ച്‌ ഫോര്‍ഡ്‌ ആസ്‌പയര്‍ കാര്‍ വാങ്ങിയ ഇനത്തില്‍ 11,76,688 രൂപ, സ്വകാര്യ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ച കാലയളവില്‍ വാഹനത്തിനു വേണ്ടി ചെലവാക്കിയ 2,08,673 രൂപ, മണല്‍ സ്‌ക്വാഡിന്‌ വേണ്ടി വാഹനം നല്‍കാത്തതു മൂലം ടാക്‌സികള്‍ വാടകയ്‌ക്ക്‌ എടുത്ത ഇനത്തിലുണ്ടായ നഷ്‌ടമായ 5,52,613 രൂപ എന്നിങ്ങനെ അടയ്‌ക്കാനാണ്‌ ഉത്തരവ്‌.

ഇത് കൂടാതെ, 2015 സെ​പ്​​റ്റം​ബ​ർ എ​ട്ടു​മു​ത​ല്‍ ഈ ​വ​ര്‍ഷം സെ​പ്​​റ്റം​ബ​ർ എ​ട്ടു​വ​രെ​യു​ള്ള പ​ലി​ശ 6,35,411 രൂ​പ​യ​ട​ക്ക​മാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 25,73,385 രൂ​പ ഈ​ടാ​ക്കു​ക​യെ​ന്ന് കെ.​എം. ബ​ഷീ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.അ​നു​യോ​ജ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ക​യും വാ​ഹ​നം കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് മ​ണ​ല്‍ സ്‌​ക്വാ​ഡി​ന് ന​ല്‍കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തി​നാ​ൽ 11,76,688 രൂ​പ​യാ​ണ് സ​ര്‍ക്കാ​റി​ന് ന​ഷ്​​ട​മെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

വാങ്ങിയ കെ.എല്‍ 11എ. സെഡ്‌ 8888 നമ്പര്‍ വാഹനം തഹസില്‍ദാര്‍ക്ക്‌ നല്‍കാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി 2015 സെപ്‌റ്റംബര്‍ 21 മുതല്‍ 2017 ഫെബ്രുവരി 10 വരെ സ്വന്തം ബംഗ്ലാവില്‍ ഉപയോഗിച്ചു. 31,852 കി.​മീ​റ്റ​ർ ദൂ​രം സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഫോ​ർ​ഡ്​ ആ​സ്​​പ​യ​ർ വാ​ഹ​നം പ്ര​ശാ​ന്ത്​ ഉ​പ​​യോ​ഗി​ച്ച​താ​യി ധ​ന​വ​കു​പ്പ്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​മാ​യി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അത്രയും കാലം വാഹനത്തിന്റെ ചെലവുകള്‍ക്കായി റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ടില്‍ നിന്നു 2,91,353 രൂപ ചെലവഴിച്ചു.

ഇ​ന്ധ​ന ചെ​ല​വു​ക​ൾ​ക്കും താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റു​ടെ ശ​മ്പ​ള​ത്തി​നും മ​റ്റും 2,91,353 രൂ​പ റി​വ​ര്‍ മാ​നേ​ജ്‌​മ​െൻറ്​ ഫ​ണ്ടി​ല്‍ നി​ന്നാ​ണ് ചെ​ല​വ​ഴി​ച്ച​ത്. മണല്‍ സ്‌ക്വാഡിനായി രണ്ട്‌ മഹീന്ദ്ര ബൊലേറോ കാറുകള്‍ വാങ്ങാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്‌. ഇതിനു വിരുദ്ധമായി ഫോര്‍ഡ്‌ ആസ്‌പയറിന്റെ രണ്ടു കാറുകള്‍ വാങ്ങിയാണു പ്രശാന്ത്‌ ചട്ടലംഘനം നടത്തിയത്‌.

ചു​വ​ന്ന ബോ​ര്‍ഡ് അ​ഴി​ച്ചു​മാ​റ്റി​ വാ​ഹ​നം വീ​ട്ടാ​വ​ശ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​ു. ര​ണ്ടാ​മ​ത്തെ വാ​ഹ​നം കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് മ​ണ​ല്‍ സ്‌​ക്വാ​ഡി​ന് കൈ​മാ​റാ​തെ പ​രി​ശീ​ല​ന​ത്തി​നു​വ​ന്ന സ​ബ്​ ക​ല​ക്​​ട​ർ​ക്ക്​ ന​ല്‍കി​യ​തും ച​ട്ട​ലം​ഘ​ന​മാ​യി.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‌ നിയോഗിക്കാത്ത ട്രെയിനിക്കു വാഹനം കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. കലക്‌ടറുടെ ഈ നടപടി ഗുരുതമായ വീഴ്‌ചയായി സര്‍ക്കാര്‍ കണ്ടെത്തി. സര്‍ക്കാരിന്റെ ബോര്‍ഡ്‌ അഴിച്ചുമാറ്റിയായിരുന്നു വീട്ടില്‍ വാഹനം ഉപയോഗിച്ചിരുന്നത്‌ മണല്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വാഹനമായതിനാലാണ്‌ ചുവന്ന പ്ലേറ്റ്‌ മാറ്റിയതെന്ന്‌ പ്രശാന്ത്‌ നായര്‍ സ്വന്തം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലും സര്‍ക്കാരിന്‌ നല്‍കിയ വിശദീകരണത്തിലും പറഞ്ഞിരുന്നത്‌.

2017 ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് വി​ഡി​യോ തെ​ളി​വു​ക​ള്‍ സ​ഹി​തം ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ധന വ​കു​പ്പി​നും പ​രാ​തി ന​ല്‍കി​യ​ത്.കലക്‌ടറുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോകാനും മറ്റും വാഹനം ദുരുപയോഗം ചെയ്യുന്നത്‌ വീഡിയോയില്‍ പകര്‍ത്തിയാണ്‌ ബഷീര്‍ അന്നത്തെ ചീഫ്‌ സെക്രട്ടറിക്കു പരാതി നല്‍കിയത്‌. ഇതേത്തുടര്‍ന്നാണ്‌ പ്രശാന്തിനെ കോഴിക്കോട്ടുനിന്ന്‌ മാറ്റിയത്‌.

സെ​ക്ര​േ​ട്ട​റി​യ​റ്റ് ഫി​നാ​ന്‍സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് ന​ല്‍കി. മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​യെ തു​ട​ർ​ന്ന്​ 14,740 കി.​മീ​റ്റ​ർ ദൂ​രം വാ​ഹ​നം ഒാ​ടി​യ​തി​​െൻറ ചെ​ല​വാ​യ 82,680 രൂ​പ റി​വ​ർ മാ​നേ​ജ്​​മ​െൻറ്​ ഫ​ണ്ടി​േ​ല​ക്ക്​ പ്ര​ശ​ാ​ന്ത്​ 2017ൽ ​അ​ട​ച്ചി​രു​ന്നു. എന്നാൽ , സം​ഭ​വ​​ത്തെ​ക്കു​റി​ച്ച്​ പ്ര​ശാ​ന്തി​​െൻറ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (7 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (24 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends