Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

മന്ത്രി എ.കെ ബാലന്റെ അന്വേഷണ കമ്മീഷന്‍ അട്ടിമറി കമ്മീഷനാണെന്ന് പി.കെ ശശിക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കി, പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും നീക്കം നടക്കുന്നതായി ആരോപണം

08 NOVEMBER 2018 11:46 AM IST
മലയാളി വാര്‍ത്ത

പി.കെ ശശി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. പെണ്‍കുട്ടി സി.പി.എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ അന്വേഷണം അട്ടിമറിക്കാനും തന്നെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നു. ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ ജാഥയുടെ ക്യാപ്ടന്‍ ആക്കി. അന്വേഷണ കമ്മീഷനായ മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നു. തുടങ്ങിയ ആരോപണങ്ങളാണ് പെണ്‍കുട്ടി കേന്ദ്രനേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ പൊതുവേദികളില്‍ നിന്ന് പി.കെ ശശിയെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു. സാധാരണഗതിയില്‍ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടതാണ്. ഇത്തരം പരാതികളില്‍ ശക്തമായ നടപടിവേണമെന്ന് പാര്‍ട്ടിയുടെ തെറ്റ് തിരുത്തല്‍ രേഖയിലടക്കം പറയുന്നുണ്ട്. എന്നാല്‍ അതിന് പകരം ശശിക്ക് അനുകൂലമായ നടപടിയാണ് പാര്‍ട്ടി സ്വീകരിക്കുകയും പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തെ സജ്ജീവമാക്കുകയും ചെയ്യുന്നു. ശശിക്കെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. 

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പെണ്‍കുട്ടിയുടെ പരാതി ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ സ്വീകരിച്ചത്. അതിനെതിരെ പ്രതിനിധികള്‍ വ്യാപക പ്രതിഷേധം ഉന്നയിച്ചിരുന്നു. ജില്ലാ സമ്മേളനത്തില്‍ എന്ത് ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന നേതൃത്വമല്ല തീരുമാനിക്കേണ്ടതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പരാതി അന്വേഷിക്കുന്നതിനാലാണ് ചര്‍ച്ച വേണ്ടെന്ന് സ്വരാജ് പറഞ്ഞത്. പരാതിക്കാരിക്ക് ഒപ്പം നിന്നവരെ ജില്ലാ നേതൃത്വത്തില്‍ നിന്ന് വെട്ടിനിരത്തുകയും ചെയ്തു. പരാതിക്കാരിയുടെ കൂടെ നിന്ന നേതാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമവും നടന്നിരുന്നു. ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരിയും പി.ബി അംഗം ബൃന്ദ കരാട്ടും വ്യക്തമാക്കിയിരുന്നു. 

സംസ്ഥാന നേതൃത്വത്തിന്റെ അന്വേഷണം അട്ടിമറിക്കുമെന്ന് ഉറപ്പുള്ള പരാതിക്കാരി പൊലീസിനെ സമീപിക്കുന്നതിന് പകരം കേന്ദ്രനേതൃത്വത്തെ സമീപിച്ചത് ഏറെ ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് പോരാടാനുള്ള തീരുമാനം ശശിയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്രനേതൃത്വം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. പി.ബി അംഗങ്ങളായ എം.എ ബേബിയും എസ്.ആര്‍.പിയും പെണ്‍കുട്ടിക്ക് പിന്തുണ അറിയിച്ചിരുന്നു. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (19 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends