Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

നട്ടെല്ലില്ലാത്ത കോണ്‍ഗ്രസിൽ നിന്ന് അഭിമാനത്തോടെ രാജിവച്ച് വി .ശരവണൻ ബിജെപിയിലേയ്ക്ക്

08 NOVEMBER 2018 01:50 PM IST
മലയാളി വാര്‍ത്ത

നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപി ഓഫീസിലെത്തി. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ശരവണന്‍ ബിജെപി ഒഫീസിലെത്തിയത് ബിജെപി ഓഫീസിലെത്തിയ ശരവണന്‍ ബിജെപിയിലേക്കുള്ള പ്രവേശനവും പ്രഖ്യാപിച്ചു.

പാലക്കാട് നഗരസഭയില്‍ ഭരണകക്ഷിക്കെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് രാജിവച്ച കോണ്‍ഗ്രസ് നഗരസഭാ അംഗം ശരവണന്‍ ദിവങ്ങള്‍ക്ക് ശേഷമാണ് പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതിലൂടെ ബിജെപിയെ അവിശ്വാസത്തില്‍ നിന്ന് കരകയറ്റിയ ശരവണനെ ബിജെപി നേതാക്കള്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30-ഓടെയാണ് ബിജെപി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്കൊപ്പം ശരവണന്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനത്തെത്തിയത്. ശരവണനെ കാണാനില്ലെന്ന് ഡിസിസി പ്രസിഡന്റ് നല്‍കിയ പരാതിക്ക് മറുപടിയും നല്‍കിയിട്ടാണ് അദ്ദേഹം ബിജെപി ഓഫീസിലേക്കെത്തിയത്. ജില്ലാ പോലീസ് ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിന്റെ പരാതി ശരിയല്ലെന്ന് അറിയിച്ചു. പിന്നീട് തന്നെ കാണാനില്ലെന്ന് വ്യാജ പരാതി നല്‍കിയതിനും സമൂഹത്തില്‍ മോശമായി ചിത്രീകരിച്ചതിനും ഡിസിസി പ്രസിഡന്റിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കി. ജില്ലാ ആസ്ഥാനത്ത് വച്ച് തന്നെ മാധ്യമങ്ങളുമായി സംസാരിച്ച ശരവണന്‍ താന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യം വ്യക്തമാക്കി. ശരവണന്റെ ബിജെപിയിലേക്കുള്ള പ്രവേശനം 11ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

“കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രീതികളോട് തനിക്ക് യോജിക്കാനാവില്ല. കോണ്‍ഗ്രസിനെ സിപിഎം പാളയത്തില്‍ കെട്ടാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നഗരസഭാംഗത്വം രാജിവച്ചത്. ആരെയും വഞ്ചിച്ചിട്ടില്ല. ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ല. ബിജെപിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് താന്‍ രാജിവച്ചതെന്ന ആരോപണം ഉന്നയിക്കുന്നവരോട് തന്നെ അതിനെക്കുറിച്ച് ചോദിക്കണം. സാമ്പത്തികമായി ഒരു നേട്ടവും ഇതിന് പിന്നിലില്ല.

ഞാന്‍ അഭിമാനത്തോടെ രാജിവക്കുകയാണ് ചെയ്തത്. അല്ലാതെ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയോ വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല. സംരക്ഷണം നല്‍കണമെന്ന് ബിജെപിയോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നാലാംതീയതി വൈകിട്ട് സെക്രട്ടറിക്ക് രാജിസമര്‍പ്പിച്ചതിന് ശേഷം കുടുംബസമേതം തീര്‍ഥയാത്രയ്ക്കു പോയതാണ്. ക്ഷേത്രദര്‍ശനത്തിനായാണ് രണ്ട് ദിവസം പാലക്കാട് നിന്നും മാറി നിന്നത്.” എന്നായിരുന്നു ശരവണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കാനുള്ള യുഡിഎഫ് നീക്കം കല്‍പ്പാത്തി കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസ് അംഗം ശരവണന്റെ രാജിയോടെയാണ് പരാജയപ്പെട്ടത്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ശരവണന്റെ രാജി. അങ്ങനെയൊരു തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നില്ല.

ശരവണന് കൂറ് മാറുന്നതിന് ബിജെപി 25 ലക്ഷം രൂപയാണ് നല്‍കിയതെന്ന് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആരോപിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കും ബിജെപി പണം വാഗ്ദാനം ചെയ്തിരുന്നതായി കോണ്‍ഗ്രസിന്റെ മറ്റു കൌണ്‍സിലര്‍മാരും ആരോപിച്ചിരുന്നു. ഇതിനിടെയാണ് ശരവണന്റെ നാടകീയ തിരിച്ചു വരവും ബിജെപിയില്‍ ചേരുന്നതായുള്ള പ്രഖ്യാപനവും.

ബിജെപി ജില്ലാ ആസ്ഥാനത്തെത്തിയ ശരവണന് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാര്‍, നഗരസഭാധ്യക്ഷ പ്രമീളാശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (19 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends