Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

പാർട്ടിയും മുഖ്യനും കൈവിട്ടു; ജയരാജൻ ഒഴികെ ഒരു നേതാവും ജലീലിനെ സംരക്ഷിക്കാനെത്താത്തത് സംശയത്തിന്റെ കുന്തമുന സി പി എമ്മിലേക്ക് നീട്ടുന്നു: ചിറ്റപ്പന്റെ വഴിയേ കൊച്ചാപ്പയും...

08 NOVEMBER 2018 02:38 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.റ്റി. ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് സി പി എമ്മിന്റെ പിന്തുണ. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലെ ആരോപണത്തിന് ശേഷം ഹജ് ഓഫീസിലെ നിയമനം കൂടി വിവാദമായിട്ടും സി പി എമ്മിലെ ജയരാജൻ ഒഴികെയുള്ള ഒരു നേതാവും ജലീലിനെ സംരക്ഷിക്കാനെത്താത്തത് സംശയത്തിന്റെ കുന്തമുന സി പി എമ്മിലേക്ക് നീട്ടുന്നു.

സി പി എമ്മിനെ സംബന്ധിച്ചടത്തോളം ജലീലിന്റെ ഭാഗത്ത് തെറ്റുണ്ടായിൽ അദ്ദേഹം തന്നെ അനുഭവിക്കണം എന്നതാണ് നിലപാട്. സിപിഎം പൂർണമായും ജലീലിനെ വിശ്വസിച്ചിട്ടില്ല. കടിച്ച പാമ്പിനെ കൊണ്ട് വിഷമെടുക്കുന്നതാണ് സി പി എമ്മിന്റെ പഴയ നിലപാട്. ജലീൽ ബന്ധുക്കളെ നിയമിച്ചെങ്കിൽ അദ്ദേഹം മന്ത്രിസഭക്ക് പുറത്തു പോകേണ്ടി വരുമെന്നാണ് സി പി എമ്മിലെ ഉന്നതർ തന്നെ പറയുന്നത്. അവിടെ കൊച്ചാപ്പയും ചിറ്റപ്പനും എന്ന വ്യത്യാസമില്ല.

മന്ത്രി ജയരാജൻ ജലീലിനെ അനുകൂലിച്ചപ്പോൾ സിപി എമ്മിൽ നിന്നും വിലക്കുണ്ടായെന്നാണ് വിവരം. മേലിൽ ജലീലിനെ അനുകലിക്കരുതെന്നും അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് പാർട്ടിയാണെന്നുമുള്ള നിർദ്ദേശമാണ് ജയരാജന് ലഭിച്ചത്. കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ തുടങ്ങിയ ഒരു നേതാക്കളും ജലീലിനു വേണ്ടി സംസാരിച്ചിട്ടില്ല. അതിനിടെ ജലീലുമായി ബന്പപ്പെട്ടവരിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തേടി കഴിഞ്ഞു.

മന്ത്രി ജലീലിന് സി പിഎം സ്വയം വിരമിക്കലിന് അവസരം ഒരുക്കിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയായി ചുമതലയേറ്റയുടൻ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സിപിഎം നിയമിച്ചവരെയെല്ലാം മാറ്റി ഒരു പ്രത്യേക മതത്തിലുള്ളവരെ ജലീൽ നിയമിച്ചു. ഇക്കാര്യം പാർട്ടിക്കാർ വഴി പാർട്ടി നേതൃത്വം അറിഞ്ഞു. ജലീലിനോട് വിശദീകരണം ചോദിച്ചില്ലെങ്കിലും ഇക്കാര്യം പാർട്ടിയുടെ മനസിലുണ്ട്. ഇതെല്ലാം ചേർന്ന പണിയാണ് കൊച്ചാപ്പക്ക് കിട്ടാൻ പോകുന്നത്

സാധാരണ ഒരു സിപിഎം നേതാവിനെ പ്രതിപക്ഷം ആക്രമിച്ചാൽ സിപിഎം നോക്കി നിൽക്കില്ല. കടന്നൽ കൂട്ടിൽ നിന്നെന്ന പോലെയുള്ള ആക്രമണമാണ് അത്തരം സന്ദർഭങ്ങളിൽ ഉണ്ടാവുക. ശബരിമല വിഷയത്തിൽ ഐ.ജി മാരായ ശ്രീജിത്തും മനോജ് എബ്രഹാമും ബി ജെ പിക്കാരിൽ നിന്നും ആക്രമണം ഏറ്റുവാങ്ങിയപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരാണ് അവരെ സഹായിക്കാൻ രംഗത്തെത്തിയത്. ശ്രീജിത്തിനും മനോജ് എബ്രഹാമിനും സി പി എമ്മിൽ നിന്ന് ലഭിച്ച നീതി പോലും ജലീലിന് കിട്ടുന്നില്ല എന്നതാണ് വാസ്തവം. അതാണ് ആരോപണത്തിന് പിന്നിൽ സി പി എമ്മും ലീഗും ഒരുമിച്ചാണെന്ന് പറയേണ്ടി വരുന്നത്.

തദ്ദേശ സ്വയം ഭരണ മന്ത്രിയായിരിക്കെ പാർട്ടി നിർദ്ദേശിച്ച സ്ഥലം മാറ്റങ്ങൾ ജലീൽ അവഗണിച്ചതും അദ്ദേഹത്തിന് പാരയായി തീർന്നു. പാർട്ടി സെക്രട്ടറിയും പാർട്ടി നേതൃത്വവും ഇക്കാര്യം ഗൗരവമായെടുത്തു. പാർട്ടി നിർദ്ദേശിച്ച സ്ഥലം മാറ്റങ്ങൾ നടത്താതിരുന്നപ്പോൾ പാർട്ടി സെക്രട്ടറി മന്ത്രിയെ വിളിച്ചു വരുത്തുന്ന സാവിചര്യവുമുണ്ടായി.

പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായ എം. രാഘവൻ ജലീലിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ട്. അതിനാൽ കാര്യങ്ങൾ പാർട്ടിക്ക് വ്യക്തമായി അറിയാനുള്ള സാഹചര്യമുണ്ട്. രാഘവൻ സ്വാഭാവികമായും കോടിയേരിയോട് നൂറുശതമാനം വിശ്വസ്തത പുലർത്തുന്ന നേതാവാണ്. കോടിയേരി മന്ത്രിയും എം എൽ എ യുമായിരുന്നപ്പോൾ പിഎയുമായിരുന്നു. ഇപ്പോഴും കോടിയേരിയുടെ കാര്യങ്ങൾ നോക്കുന്നത് രാഘവനാണ്. മുഖ്യമന്ത്രിയും പാർട്ടിയും മൗനം തുടരുന്നതിനാൽ തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ജലീലിന് വ്യക്തമായറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (19 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends