സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ പുറത്ത് വന്നതിന് പുറകെ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസ് സനലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
സജീഷ് കുമാര്‍, ഷിബു എന്നീ പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ പുറത്ത് വന്നതിന് പുറകെയാണ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍.
സനല്‍ കുമാര്‍ ചോര വാര്‍ന്ന് റോഡില്‍ കിടന്നാണ് മരിച്ചത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്‌ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്‌ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. അപകടസ്ഥലത്ത് നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്.
എന്നാല്‍ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകര്‍ക്ക് ഡ്യൂട്ടി മാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌ഐയുടെ വിശദീകരണം. വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ മണലൂര്‍ സ്വദേശി സനല്‍കുമാര്‍ മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. വാഹനം പാര്‍ക്കു ചെയ്തതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്.
https://www.facebook.com/Malayalivartha


























