Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമണ്ണിൽ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള സംരക്ഷണ കാഹളം മുഴക്കി കൊണ്ടുള്ള ധർമ്മ രഥം ഉരുളി തുടങ്ങി;രണ്ടും കൽപ്പിച്ചു ബിജെപി

08 NOVEMBER 2018 02:46 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ .ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമുറങ്ങുന്ന കാസര്‍കോട് മധുര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു.ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണ കാഹളം മുഴക്കികൊണ്ടാണ് യാത്ര ആരംഭിച്ചത്. കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട യാത്രയിൽ പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് മുഴങ്ങിയ നാമജപ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെ ശബരിമല ആചാരലംഘന നീക്കത്തിനെതിരെയുള്ള ജനരോഷം
ഉദ്‌ഘാടന വേദിയിൽ കൊട്ടിഘോഷിക്കപ്പെട്ടു.മധൂര്‍ ശ്രീ ഗണപതി ക്ഷേത്രമുറ്റത്ത് നിന്ന് ആരംഭിച്ച യാത്രയിൽ ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യൂദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ല മതവിശ്വാസികളും ഒപ്പമുണ്ടെന്ന് സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ട്ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള രംഗത്ത് വന്നു.

അറുപത് കൊല്ലമായി അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരന്തരമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം . എകെജി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു


ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ അദ്ദേഹം നേരിട്ട് നിര്‍ദ്ദേശം കൊടുത്ത് ഹൈക്കോടിതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നത് ശബരിമലയിലെ വിഗ്രഹം കത്തിപോയതാണ്. കത്തിപോയതുകൊണ്ട് അങ്ങനെയൊരു വിഗ്രഹം ഇല്ല. ദേവനില്ല. ദേവനില്ലെങ്കില്‍ ലീഗല്‍ സ്റ്റാറ്റസില്ല. അതിനാല്‍ തന്നെ അതിന്‍റെ പേരില്‍ ഒരു ആചാരവും അനുഷ്ഠാനവും അവകാശപ്പെടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും നായനാര്‍ കോടതിയില്‍ പറഞ്ഞു. ഇങ്ങനെ വാദിച്ച സിപിഎമ്മിന് വെളിപാടുണ്ടായോ എന്നറിയില്ല. ഇപ്പോള്‍ വിശ്വാസികളാണെന്നും പറഞ്ഞ് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ആഞ്ഞടിച്ചു .


സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖയുമായാണ് പിഎസ് ശ്രീധരന്‍ പിള്ള പ്രസംഗം തുടര്‍ന്നത്.ചില പാര്‍ട്ടി കേഡര്‍മാര്‍ ജാതിമത ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്. അവര്‍ മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി മതാചാരങ്ങള്‍ അനുവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് പാര്‍ട്ടി രേഖ പറയുന്നു. അഞ്ച് പതിറ്റാണ്ടായി സിപിഎം ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് സുപ്രീംകോടതിയില്‍ നിന്ന് വീണ് കിട്ടിയ ഒരു കെ കച്ചിത്തുരുമ്പ് ഉപയോഗിച്ച് പാര്‍ട്ടിയുടെ വിശ്വാസത്തെ, ഈശ്വരാരാധനയെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവസാനത്തെ ബിജെപി പ്രവര്‍ത്തകനും പോരാടുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (6 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (23 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends