Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

കണ്ണൂരിലെ സി.പി.എം പാര്‍ട്ടിഗ്രാമമായ തില്ലങ്കേരിയില്‍ നിന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തനം തുടങ്ങി ഇന്ന് സംസ്ഥാന പ്രാന്തീയ കാര്യസദസ്യന്‍ ആവുകയും ചെയ്ത വത്സന്‍ തില്ലങ്കരിയുടെ പേരിലാണ് ഇന്ന് ആ ആഗ്രാമം അറിയപ്പെടുന്നത് 

08 NOVEMBER 2018 04:50 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയായ ലളിതയെ ജനക്കൂട്ടം വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ നിയന്ത്രിക്കുകയും ആരും ആക്രമം കാട്ടരുതെന്നും ആചാരലംഘനം നടന്നാല്‍ മാത്രമേ ഇടപെടാവൂ എന്ന് പൊലീസ് മൈക്കിലൂടെ നിര്‍ദ്ദേശം നല്‍കി ശാന്തരാക്കുകയും ചെയ്ത ശേഷമാണ് കണ്ണൂരില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി കൂടുതല്‍ ശ്രദ്ധേയനായത്. മുമ്പ് പല വിവാദ പ്രസംഗങ്ങളിലടെയും പരാമര്‍ശങ്ങളിലൂടെയും കേസുകളിലൂടെയും തില്ലങ്കേരി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ജനസമുദ്രത്തിന് നേതൃത്വം നല്‍കി, പൊലീസിനെ പോലും ഊരാക്കുടുക്കില്‍ നിന്ന് രക്ഷപെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി എന്ന മലയോര സി.പി.എം ഗ്രാമത്തില്‍ നിന്ന് ആര്‍.എസ്.എസിന്റെ അനിഷേധ്വ നേതാവായി വത്സന്‍ തില്ലങ്കേരി വളരുകയും ഇന്നാ ഗ്രാമം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ ഒരുപാട് സംഭവങ്ങളുണ്ട്. അതിലേക്ക് വരാം...

സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ തില്ലങ്കരിയില്‍ നിന്നാണ് ആര്‍.എസ്.എസ്.എസിന്റെ ഉരുക്ക് മനുഷ്യനായ വത്സന്‍ തില്ലങ്കേരി വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചത്. എതിരാളികളുടെ പിച്ചാത്തിപ്പിടിയില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും നിരവധി തവണ രക്ഷപെട്ട അദ്ദേഹത്തെ അവരൊക്കെ ഇന്നും പരസ്യമായി എതിര്‍ക്കുമെങ്കിലും വ്യക്തപരമായി അടുപ്പം സൂക്ഷിക്കുന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്ത്പറമ്പ്, മട്ടന്നൂര്‍, താനൂര്‍ എന്നിവിടങ്ങില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളെ വളരാന്‍ സി.പി.എം അനുവദിക്കാത്ത കാലമുണ്ടായിരുന്നു. 

മട്ടന്നൂര്‍ പെരിഞ്ചേരിയില്‍ സദാനന്ദന്‍മാഷ് എന്ന ആര്‍.എസ്.എസ് നേതാവിന്റെ ഇരുകാലുകളും സി.പി.എം വെട്ടിയിരുന്നുന്നു. പിന്നീട് പന്ന്യന്നൂര്‍ ചന്ദ്രനെയും ജയകൃഷ്ണന്‍ മാഷേയും കൊലപ്പെടുത്തി. ഈ പ്രദേശങ്ങളില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അതിനെയൊക്കെ അതിജീവിച്ച് മലയോരപ്രദേശമായ ഇരട്ടി താലൂക്കിലെ തില്ലങ്കരിയില്‍ നിന്ന് വത്സന്‍ എന്ന ആര്‍.എസ്.എസ് നേതാവ് വളര്‍ന്ന് ജനകീയനായത് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്, അവരെ സംഘടിപ്പിച്ചായിരുന്നു. 

1964 മാര്‍ച്ച് 20ന് കെ. ബാലന്‍ മാധവി ദമ്പതികളുടെ മകനായാണ് വത്സന്‍ ജനിച്ചത്. മട്ടന്നൂര്‍ ഹൈസ്‌കൂളിലും മട്ടന്നൂര്‍ എന്‍ എസ് എസ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എ.ബി.വി.പിയിലൂടെയാണ് വത്സന്‍ തില്ലങ്കേരി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ആ സമയത്ത് ആര്‍.എസ്.എസ് ശാഖകളില്‍ സജീവമായി പങ്കെടുത്തിരുന്നു. കോളജ് പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം ശക്തമാക്കി. പിന്നീട് ആര്‍.എസ്.എസിന്റെ ഇരട്ടി താലൂക്ക് കാര്യവാഹും കണ്ണൂര്‍ ജില്ലാ പ്രമുഖം സംസ്ഥാന പ്രമുഖുമായി. 

ഇതിനിടെ സി.പി.എം അധികാരത്തില്‍ വന്നപ്പോഴൊക്കെ നിരവധി കേസുകളില്‍ പെടുത്തി. വധശ്രമങ്ങളും ഭീഷണിയും ഉണ്ടായി. ഇതേ തുടര്‍ന്ന് കുറേ വര്‍ഷങ്ങളായി പൊലീസ് കാവലിലാണ് ജീവിതം. വത്സന്‍ തില്ലങ്കരിയുടെ പ്രധാന ആകര്‍ഷണം പ്രസംഗമാണ്. പ്രവര്‍ത്തരെ ആവേശഭരിതരാക്കുന്നതും ഉത്തേജിപ്പിക്കുന്നതുമായ ശൈലിയിലാണ് വത്സന്‍ അണികളെ പിടിച്ചിരുത്തുന്നത്. 20 വര്‍ഷത്തിലധികമായി ഇരട്ടി അടങ്ങുന്ന മലയോരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വത്സേട്ടനാണ് ഈ തില്ലങ്കരിക്കാരന്‍. നാട്ടിലെ ഏത് പരിപാടിക്കും വത്സേട്ടന്‍ മുന്നിലുണ്ടാവും. നാട്ടിലെ ഉത്സവങ്ങള്‍ തൊട്ട് എല്ലാ പരിപാടികളിലും ഇദ്ദേഹത്തിന്റെ നേതൃത്വവും സാനിധ്യവും ഉണ്ടാകും. 

താരതമ്യേന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുറവായിരുന്ന ഇരട്ടി താലൂക്കിലെ പുന്നാട് പ്രഗതി വിദ്യാനികേതന്‍ എന്ന പാരലല്‍ കോളജ് ആരംഭിച്ചാണ് വത്സന്‍ ജനകീയചുവട് ഉറപ്പിച്ചത്. ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലും അദ്ദേഹം തന്നെ. അതുകൊണ്ട് പ്രദേശത്തെ ഏത് വീട്ടില്‍ പോയാലും വത്സനെ അറിയാത്തവരോ, പഠിപ്പിക്കാത്തവരോ ആയ ഒരു കുട്ടിയോ ഉണ്ടാവാതിരിക്കില്ല. പ്രഗതി വിദ്യാനികേതന് ഇന്ന് മൂന്ന് ബ്രാഞ്ചുണ്ട്. അതിന് പുറമേ പി.എസ്.സി കോച്ചിംഗ് സെന്ററും. വലിയ സൗകര്യങ്ങളും സാമ്പത്തിക ചുറ്റുപാടും ഇല്ലാത്ത ഇരട്ടിയിലെ യുവത്വത്തിന് ഇതൊക്കെ വലിയ ആശ്വാസമാണ്. 

സി.പി.എം അധികാരത്തില്‍ വരുമ്പോള്‍ നിരവധി കേസുകളില്‍ വത്സന്‍ തില്ലങ്കേരിയെ പ്രതിയാക്കിയിട്ടുണ്ട്. 2006 ലെ സിപിഎം നേതാവ് പുന്നാട്ടെ യാക്കൂബിന്റെ വധക്കേസില്‍ പ്രതിയായി. ഗൂഢാലോചന നടത്തിയതിന് 86 ദിവസം ജയിലില്‍ കഴിഞ്ഞു.അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്റെ നിരപരാധിത്വത്തെ കുറിച്ച് ഫോണില്‍ പറഞ്ഞതായി വത്സന്‍ തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ നിരപരാധിത്വം തെളിയിക്കാനും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചും തലശ്ശേരി സബ്ജയിലില്‍ വത്സന്‍ നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അവിടെയും നിരാഹാര സമരം തുടര്‍ന്നു. ഒടുവില്‍ ജാമ്യവും ലഭിച്ചു.

സി.പി.എമ്മിന്റെ ആരോപണങ്ങള്‍

തില്ലങ്കേരിയിലെ സഖാവ് ബിജൂട്ടിയുടെ അരും കൊലയുടെസൂത്രധാരന്‍ .

പുന്നാട് സി.പി.എം പ്രവര്‍ത്തകന്‍ മുഹമ്മദ് വധകേസിലെ പ്രതി 
.
പുന്നാട് കലാപം അക്രമങ്ങള്‍, മോഷണങ്ങള്‍ എന്നിവയില്‍ പങ്ക് 

ചിറ്റാരിപ്പറമ്പിലെ സിപിഎം പ്രവര്‍ത്തകന്‍ 
പ്രേമന്റെ കൊലപാതകത്തില്‍ ഗൂഢാലോചന.

ചക്കരക്കല്ലിലെ സിപിഎം ഏരിയ കമ്മിറ്റി 
ഓഫീസിന് ബോംബിട്ട കേസിലെ പ്രതി 

പയ്യന്നൂരിലെ ധനരാജ് കൊലക്കേസ് ഗൂഢാലോചന.

പയ്യന്നൂരില്‍ ആശുപത്രിയും ആംബുലന്‍സും 
ആക്രമിച്ചു തകര്‍ക്കാന്‍ പരസ്യമായി നേതൃത്വം 
നല്‍കി.

ശ്രീ കൃഷ്ണ ജയന്തിയോട് അനുബന്ധച്ചു 
കോട്ടയംപൊയിലില്‍ ബോംബ് 
നിര്‍മാണത്തിനിടെ ദീക്ഷിത് കൊല്ലപ്പെട്ടപ്പോള്‍ 
മാധ്യമങ്ങളിലൂടെ സംസ്ഥാന അജണ്ടയാണ് 
നടപ്പാക്കന്‍ ശ്രമിച്ചതെന്ന പ്രഖ്യാപനം.
.
ചാവശ്ശേരിയില്‍ പള്ളിമുറ്റത്തിട് പശുവിനെ 
അറുത്തു അമ്പലത്തില്‍ അവശിഷ്ടങ്ങള്‍ 
നിക്ഷേപിക്കാന്‍ പ്രവര്‍ത്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി 
വര്‍ഗ്ഗിയ കലാപത്തിന് ആഹ്വനം നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (16 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends