Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

സനലിനെ പിടിച്ചു തള്ളി കാറിന് മുന്നിലിട്ടിട്ട് ഓടി രക്ഷപ്പെടുമ്പോൾ ഡിവൈഎസ് പി മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

08 NOVEMBER 2018 05:40 PM IST
മലയാളി വാര്‍ത്ത

നിരപരാധിയെ കൊലപ്പെടുത്തിയ നെയ്യാറ്റിൻകര ഡിവൈഎസ് പി അർധരാത്രി കൊടങ്ങാവിളയിൽ എത്തിയത് എന്തിനാണെന്ന് സംശയിച്ച് രഹസ്യാന്വേഷണ വിഭാഗം. ഹരികുമാർ സനലിനെ പിടിച്ചു തള്ളി കാറിന് മുന്നിലിട്ടിട്ട് ഓടി രക്ഷപ്പെടുമ്പോൾ അദ്ദേഹത്തെ പിടികൂടിയ നാട്ടുകാരിൽ ചിലർ അദ്ദേഹം ശരിയായ ബോധത്തിലല്ലെന്ന് കണ്ടതായി പോലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വിശ്വസ്തനായ ഹരികുമാറിനെ സർക്കാരും പാർട്ടിയും ചേർന്ന് രക്ഷിക്കുമെന്ന് തന്നെയാണ് പ്രാദേശിക സി പി എം നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നത്. ക്രമസമാധാന ചുമതലയിൽ നിയമനം നൽകരുതെന്ന് ഡി ജി പി നിർദ്ദേശം നൽകിയിട്ടും നിയമനത്തിന് പാർട്ടി ജില്ലാ സെക്രട്ടറി നിർബന്ധം പിടിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. റൂറൽ എസ്പി ആശോക് കുമാറാണ് ഹരിയെ നെയ്യാമിൻ കരയിൽ നിയമിച്ചത്. ഇവർ അടുത്ത സുഹൃത്തുക്കളാണ്. ആശോക് കുമാറും സിപിഎം ജില്ലാ ഉന്നതന് വേണ്ടപ്പെട്ട വ്യക്തിയാണ്.

അശോക് കുമാറുമായാണ് ഹരികുമാർ അവസാനം സംസാരിച്ചത്. താൻ ഒളിവിൽ പോവുകയാണെന്ന് പറഞ്ഞ ശേഷം സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. പോലീസിലെ ഉന്നതരെല്ലാം ഹരികുമാറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും അത്തരത്തിൽ തന്നെയാണ് കരുക്കൾ നീക്കുന്നത്.

സംഭവ സ്ഥലത്ത് രാത്രികാലങ്ങളിൽ ഡിവൈ എസ് പി സ്ഥിരമായി വരാറുണ്ടെന്നും അവിടെത്തെ ഒരു ജുവലറി ഉടമയായ ബിനുവിന്റെ വീട്ടിലാണ് അദ്ദേഹം വരാറുള്ളതെന്നും നാട്ടുകാർ പറയുന്നു. ഹരികുമാർ സംഭവ സമയത്ത് സ്വബോധത്തിൽ ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഉള്ളിലുള്ള മറ്റേതോ ആവേശത്തിന്റെ പിൻബലത്തിലാണ് ഇപ്രകാരം ചെയ്തതെന്നും നാട്ടുകാർ പറയുന്നു. ഡി വൈ എസ് പി യുടെ കാർ ജുവലറി ഉടമയുടെ വീട്ടിലായിരുന്നു. ജുവലറി ഉടമയുടെ വീട്ടിലെ ഗേറ്റ് തുറക്കാൻ കഴിയാതെ സനൽ കാർ പാർക്ക് ചെയ്തത് ഹരികുമാർ ചോദ്യം ചെയ്തു. സമീപത്തെ തടുകടയിൽ സാധനം വാങ്ങാനെത്തിയ സനൽ ഉടൻ കാർ മാറ്റിയിട്ടെങ്കിലും ഇതിനിടയിൽ ഹരികുമാർ സനലിനെ തല്ലി. റോഡിലേക്ക് മറിഞ്ഞു വീണ സനലിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.

സംഭവസമയത്ത് മദ്യപാന പരിശോധന നടത്താത്തതിനാൽ ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും ഹരികുമാർ രക്ഷപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. എന്തിനാണ് ഡിവൈഎസ്പി അർധരാത്രി കൊടങ്ങാവിളയിലെത്തിയത്? എന്നും രാത്രി അദ്ദേഹം ആ വസതിയിൽ വരുന്നതെന്തിന്? മണിക്കൂറുകളോളം ഹരികുമാർ എന്ത് ചെയ്യുകയായിരുന്നു അവിടെ? ഇതെല്ലാമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. ജുവലറി ഉടമയാണ് ഹരികുമാറിനെ കാറിൽ കടത്തിയത്. യാഥാർത്ഥ്യം പുറത്തു വന്നാൽ സംസ്ഥാന പോലീസ് സേനയിലെ ചിലരുടെ തനിനിറം പുറത്തു വരുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഏതായാലും ഹരികുമാറിനെ രക്ഷിക്കാൻ സി പി എം ഉന്നതന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം രക്ഷിച്ചാൽ പലതും പുറത്തുവരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (18 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends