Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം കെണിയായി ! ; മതസ്പർദ്ദ വളർത്തുന്നുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസ് കേസെടുത്തു

08 NOVEMBER 2018 06:06 PM IST
മലയാളി വാര്‍ത്ത

മതവികാരം ഇളക്കി വിടുന്ന തരത്തിൽ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നടന്ന യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗമാണ് വിവാദമായത്. തുടർന്ന് നന്മണ്ട സ്വദേശി ഷൈബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പോലീസ് കേസെടുത്തത്.

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്മേലെടുത്തതാണെന്നാണ് യുവമോർച്ചാ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞത്. നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ എല്ലാവരും വീണു,​ കൃത്യമായ ആസൂത്രണമാണ് ബി.ജെ.പി ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും പിള്ള പറഞ്ഞു. തന്റെ പേരിൽ ഇതുവരെ ഏഴ് കേസുകളാണെടുത്തിട്ടുള്ളത്. സി.പി.എമ്മും കോൺഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും കാസർഗോഡ് നടന്ന രഥയാത്ര ഉദ്ഘാടനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ തനിക്കെതിരെ കേസ് കൊടുത്തവർക്കെതിരെ വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ ദർശനത്തിനെത്തിയ 52 കാരിയെയടക്കം മർദ്ദിച്ച സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകനായ സൂരജിന് ജാമ്യം നൽകാനാവില്ലെന്നും ജാമ്യം നൽകിയാൽ അക്രമ സംഭവങ്ങൾ ആവർത്തിയ്ക്കുമെന്നും ഹൈക്കോടതി ഇന്ന് വ്യകത്മാക്കിയതിന് പിന്നാലെയാണ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കേസെടുത്തത് എന്നത് ശ്രദ്ധേയമാണ്. എൻ ഡി എ യുടെ നേതൃത്വത്തിൽ ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും കാസർഗോഡ് നിന്ന് ഇന്ന് ശബരിമല സംരക്ഷണ രഥ യാത്ര ആരംഭിച്ചു. ഈ യാത്ര പൂർത്തിയാകും മുൻപ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സർക്കാരിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടമാണ്.

ശബരിമലയിൽ ഭകതരുടെ വിശ്വാസം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച തന്റെ പേരിൽ ഇതുവരെ ഏഴു കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ടെന്ന് രഥയാത്രയുടെ ഉത്‌ഘാടന വേദിയിൽ ഇന്ന് പറഞ്ഞിരുന്നു. കേസുകൾ നിയമപരമായി നേരിടുമെന്നും അഭിഭാഷകനായ തനിക്കതിൽ ആത്മവിശ്വാസമുണ്ടെനും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിന്റെ മറവിൽ സംഘപരിവാർ സംഘടനകളും കോൺഗ്രസ്സും നടത്തുന്ന സമരങ്ങൾക്കെതിരെ അതിരൂക്ഷ വിമർശങ്ങളാണ് കോടതി ഇന്ന് നടത്തിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും അക്രമികൾ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (18 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends