Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ശബരിമലയില്‍ എന്താണ് കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് ?

08 NOVEMBER 2018 06:21 PM IST
മലയാളി വാര്‍ത്ത

വിശ്വാസി സമരത്തോടൊപ്പം ചേര്‍ന്ന് ബി.ജെ.പി കോരിയെടുത്തത്, വലിയൊരു ജനകീയാടിത്തറ. നിലപാടിലുറച്ച് സി.പി.എമ്മും എല്‍.ഡി.എഫും കരുത്തുകാട്ടി. ഒടുവില്‍ പണികിട്ടിയതോ കോണ്‍ഗ്രസിനും.

ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയ്ക്ക് കോണ്‍ഗ്രസില്‍ പുതുമയൊന്നുമില്ല. കൃത്യമായ നിലപാടെടുക്കാതെ ബി.ജെ.പിയുടെ ബി ടീമായി ആദ്യമോടി. പിന്നെ അപകടം മണത്തപ്പോള്‍ ബി.ജെ.പി യുടെ നേര്‍ക്ക് ചീറ്റി. ഇപ്പുറത്ത് സി.പി.എം കരുത്തോടെ നിന്നു. അവര്‍ക്കുനേരെ തിരിഞ്ഞാക്രമിക്കാനും കഴിയാതായി. രാഹുല്‍ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസിന്റെ ദേശീയ കാഴ്ചപ്പാടായിരുന്നു. സ്ത്രീകള്‍ക്ക് തുല്യതയെന്ന നയം പ്രകടന പത്രികയില്‍ കൊണ്ടുവന്നതും, കുറെയെങ്കിലും പ്രാവര്‍ത്തികവുമാക്കിയ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഈ നയത്തില്‍ വിട്ടുവീഴ്ച നടത്തിയാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചന നടത്തിയില്ല. ശബരിമല സമരത്തിന്റെ തുടക്കത്തില്‍ കെ. സുധാകരന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഏറെ തെറ്റിദ്ധാരണകള്‍ക്കിടയാക്കി. ബി.ജെ.പി യിലേക്കുള്ള സുധാകരന്റെ ചുവടുവയ്പായി കേരളമതിനെ വ്യാഖ്യാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നീക്കങ്ങള്‍ക്ക് കരുത്ത് പോരായിരുന്നു.

പോര് സി.പി.എമ്മും ബി.ജെ.പിയും തമ്മിലായപ്പോള്‍ കളത്തിനു പുറത്തായി കോണ്‍ഗ്രസ്. രാഷ്ട്രീയപരമായി കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് ശബരിമല വിഷയത്തിലുണ്ടായത്. നിലപാടില്ലായ്മ നട്ടെല്ലില്ലായ്മയായി ചിത്രീകരിക്കപ്പെട്ടു. നേതൃത്വം ദുര്‍ബലമാണെന്ന തോന്നലുണ്ടാക്കി. ഇപ്പുറത്ത് ബി.ജെ.പി.യുമായി നേര്‍ക്കുനേര്‍ പോരിനുനിന്ന പിണറായി വിജയന്‍ കരുത്തോടെ നിലപാടിലുറച്ച് പൊരുതി നിന്നു.

ഹൈന്ദവ വികാരവും, വിശ്വാസവും, നവോത്ഥാന ചിന്തകളും ഇഴപിരിഞ്ഞ ശബരിമല വിഷയത്തില്‍ സുപ്രീ കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് സി.പി.എം ജനങ്ങള്‍ക്കു മുന്നില്‍ വച്ചത്. എന്നാല്‍ ശബരിമലയുടെ രാഷ്ട്രീയം വിശദീകരിക്കാനോ അതു പൊളിച്ചടുക്കാനോ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസിനില്ലാതെ പോയത് പാര്‍ട്ടിയെ ഇപ്പോഴും നശിപ്പിക്കുന്ന സംഘടനാ ദൗര്‍ബല്യം തന്നെ.

രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ശീതസമരം. ഇവര്‍ക്കിടയില്‍ സ്വന്തം ഇമേജ് മാത്രം നോക്കുന്ന ചില നേതാക്കള്‍ കൂട്ടത്തിലൊരാള്‍ കുഴിയില്‍ വീണാല്‍ മണ്ണിട്ടു പോകുന്നതാണ് ഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തന ശൈലി.

കോണ്‍ഗ്രസിനപ്പുറം ഈ വിഷയം യു.ഡി.എഫിന്റെ പൊതുവിഷയമാക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ ഒരിടത്തുമില്ലാത്ത അവസ്ഥ.

വിശ്വാസി സമരം ശക്തമായിരുന്നു. ഈ സമരം സംഘപരിവാറും, ബി.ജെ.പിയും കൈപ്പിടിയിലൊതുക്കിയത് തന്ത്രപൂര്‍വ്വം. ഭൂരിപക്ഷ വിശ്വാസികളും വെറുത്തത് സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യവും, വെല്ലുവിളിക്കുന്ന പ്രകൃതവുമായിരുന്നു.

ഇവിടെ സമവായത്തിനുവേണ്ടി വാദിക്കാന്‍ വിശ്വാസി പ്രതിനിധികളെ, യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കാന്‍, ധാര്‍ഷ്ഠ്യം വിട്ട് അനുനയത്തിന്റെ പാതയിലെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സമര രീതികളുമായിരുന്നു കോണ്‍ഗ്രസ് കാട്ടേണ്ടത്. സായാഹ്ന ധര്‍ണ്ണയോ, ഒറ്റപ്പെട്ട വിശദീകരണ യോഗങ്ങളോ വിജയിക്കില്ല. നിലപാടിനെ അംഗീകാരം ലഭിക്കൂ. മാധ്യമ ശ്രദ്ധ ലഭിക്കൂ, കേരളം കാതോര്‍ക്കൂ.

അവിടെയാണ് നിങ്ങള്‍ പരാജയപ്പെട്ടത്. ഹൈന്ദവ വോട്ടുകള്‍ സി.പി.എമ്മില്‍ നിന്ന് ഒലിച്ചുപോയെന്നും അതെല്ലാം തങ്ങള്‍ക്കു വന്നടിയുമെന്ന ഒരു മിനിമം ഗ്യാരന്റി കേരളത്തിലുണ്ടെന്നും നിങ്ങള്‍ വിശ്വസിച്ചാല്‍ തെറ്റുപറ്റി. നാളെകളുടെ രാഷ്ട്രീയം തന്റേടമുള്ള നിലപാടുകളുടേതാണ്. മാധ്യമ അജണ്ടകളും, കള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയ മാധ്യമങ്ങളുടെ ഇക്കാലത്ത് വിജയിക്കില്ലെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു.

ഇനിയെങ്കിലും വ്യക്തമായ ഒരു സന്ദേശം തരിക. എന്താണ് നിങ്ങളുടെ ഉറച്ച നിലപാട്? ഇത് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ ചോദ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (7 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (24 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends