Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

നികേഷ്‌കുമാര്‍ സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധ്യത. ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി

13 NOVEMBER 2014 09:16 AM IST
മലയാളി വാര്‍ത്ത.

More Stories...

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...

എം.വി. രാഘവന്റെ മകനും മാദ്ധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്‌കുമാറിന്റെ സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധ്യത. എല്‍ഡിഎഫിലേക്ക് ചേക്കേറാനാണ് നികേഷിന് താല്‍പര്യം. നികേഷ്‌കുമാര്‍ എല്‍ഡിഎഫിലേക്ക് വരുന്നതിനോട് സിപിഎമ്മിനും എതിര്‍പ്പില്ല.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിഎംപിയെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്നാണ് സൂചന. സിഎംപിയിലെത്തിയാല്‍ നികേഷിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും . ഇതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാനാണു നിര്‍ദ്ദേശം. അതേസമയം റിപ്പോര്‍ട്ടര്‍ ചാനലിന്റെ നേതൃസ്ഥാനത്തുള്ള നികേഷ് സാവകാശം ചോദിച്ചതായാണ് അറിവ്.
സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ തീരുമാനം എടുത്തിട്ടില്ലെന്നും നികേഷ് വ്യക്തമാക്കി കഴിഞ്ഞു. ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സിഎംപിയിലെ അരവിന്ദാക്ഷന്‍ പക്ഷത്തോടാണ് നികേഷിന് താല്‍പര്യം. കണ്ണൂരിലെ സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം) ഓഫിസില്‍ നികേഷ് നേരിട്ടെത്തിയതോടെ രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങള്‍ക്കു ശക്തിയേറിയത്. സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം നടക്കുന്നതിനിടെയാണു നികേഷ് ഓഫിസിലെത്തിയത്. നികേഷ് എംവിആറിന്റെ പിന്‍ഗാമിയാകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനുകൂലമായിട്ടായിരുന്നു പാട്യം രാജന്റെ പ്രതികരണം.
സിഎംപി എല്‍ഡിഎഫിനു പിന്‍തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ എം.വി. നികേഷ്‌കുമാര്‍ പങ്കെടുത്തിരുന്നെന്നായിരുന്നു പാട്യം രാജന്റെ മറുപടി. എംവിആറിന്റെ കുടുംബം ഇടതുപക്ഷത്തുള്ള സിഎംപിയോടൊപ്പമാണെന്നും പാട്യം രാജന്‍ പറഞ്ഞു. മകള്‍ എം.വി. ഗിരിജ മഹിളാവിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റാണ്. രണ്ടാമത്തെ മകന്‍ എം.വി. രാജേഷ്‌കുമാര്‍ ഏഴുവര്‍ഷമായി പാര്‍ട്ടിയുടെ സംസ്ഥാനസമിതി അംഗമാണെന്നും പറഞ്ഞു. നികേഷ് പാര്‍ട്ടിയുടെ ചുമതലയേറ്റെടുക്കുകയാണെങ്കില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നിലപാടു വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും പാട്യം രാജന്‍ പറഞ്ഞു.
നികേഷ് നേതൃത്വത്തിലെത്തിയാല്‍ സിഎംപിക്ക് പുതിയ ഉണര്‍വ്വുണ്ടാകുമെന്ന് സിപിഎമ്മിനും അറിയാം. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള മാദ്ധ്യമ പ്രവര്‍ത്തകന് രാഷ്ട്രീയത്തിലും ചലനമുണ്ടാക്കാന്‍ കഴിയും. ഇതെല്ലാം മനസ്സിലാക്കിയാണ് നികേഷിനെ ഇടത്തേക്ക് അടുപ്പിക്കാനുള്ള നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (11 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (15 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (23 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (39 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends