ഫേഷ്യല്‍ ചെയ്ത് മുഖം പൊള്ളി; ബ്യൂട്ടിപാര്‍ലറിനെതിരെ യുവതിയുടെ പരാതി

സഹോദരന്റെ വിവാഹത്തിനു മുന്നോടിയായി ബ്യൂട്ടിപാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി വികൃതമായെന്നു പരാതി. സംഭവം കേസായി. യുവതിയുടെ ബന്ധുക്കളും ബ്യൂട്ടിപാര്‍ലര്‍ ഉടമകളും തമ്മില്‍ വാഗ്വാദവും സംഘര്‍ഷവും. പൊലീസ് ഇരുപക്ഷത്തിനുമെതിരെ കേസെടുത്തു. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബ്യൂട്ടി പാര്‍ലറില്‍ ഞായറാഴ്ചയാണ് ഇവര്‍ ഫേഷ്യല്‍ ചെയ്തത്.
ബ്രഹ്മമംഗലം ഓലിപ്പറമ്പില്‍ ഗോപിയുടെ മകള്‍ മഞ്ജുഷയാണ് പരാതിക്കാരി. ഞായറാഴ്ച സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ത്തന്നെ മുഖത്ത് വേദനയുംചൊറിച്ചിലും ആരംഭിച്ചതായി മഞ്ജുഷ പറയുന്നു. വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴേക്കും മുഖം പൊള്ളിയ നിലയിലായി. തിങ്കളാഴ്ച രാവിലെ ഡോക്ടറെ കാണാന്‍ പോകുംവഴി മഞ്ജുഷയും മാതാവ് സരസമ്മയും ബ്യൂട്ടിപാര്‍ലറില്‍ എത്തി വിവരം അറിയിച്ചു. തുടര്‍ന്നായിരുന്നു പൊലീസ് ഇടപെട്ടത്. മഞ്ജുഷ ചികില്‍സ തേടുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























