Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ഭക്തരുടെയും വാഹനം പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രമന്ത്രി; അയ്യപ്പ ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാടെടുത്തതോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് യാത്ര തിരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

21 NOVEMBER 2018 12:26 PM IST
മലയാളി വാര്‍ത്ത

അയ്യപ്പ ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാടെടുത്തതോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് യാത്ര തിരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബരിമല ദര്‍ശനത്തിന് എത്തിയ പൊന്‍ രാധാകൃഷ്ണനും പൊലീസുമായി നിലയ്ക്കലില്‍ തര്‍ക്കം. നിലയ്ക്കലില്‍നിന്ന് പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തു. വാഹന നിയന്ത്രണത്തിനു കാരണം വിശദീകരിക്കാനെത്തിയ എസ്പി യതീഷ് ചന്ദ്രയുമായാണ് തര്‍ക്കമുണ്ടായത്.

എന്നാല്‍ എല്ലാ ഭക്തരുടെയും വാഹനം പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിന് പൊലീസ് അനുമതി നല്‍കാതായതോടെ എല്ലാ തീര്‍ത്ഥാടകരും പോകുന്നതുപോലെ താനും പോകാമെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയായിരുന്നു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ട്.

പ്രളയം കാരണം പമ്പയിലും പരിസര പ്രദേശത്തും എപ്പോഴും മണ്ണിടിച്ചലുണ്ടാകുമെന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ സ്വകാര്യ വാഹനങ്ങള്‍ അവിടെ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലയ്ക്കലിന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് പറഞ്ഞത്. ഇത് ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസില്‍ മാത്രമേ ഭക്തരെ പമ്പയിലേക്കു വീടൂവെന്നതായിരുന്നു പൊലീസ് നിലപാട്. കെ.എസ്.ആര്‍.ടി. ബസ് അവിടെ പാര്‍ക്കു ചെയ്യാറില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇതോടെ അങ്ങനെ ചെയ്താല്‍ ട്രാഫിക് ജാം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് കേന്ദ്രമന്ത്രിയോട് പൊലീസ് ചോദിച്ചു. ‘എനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടാന്‍ ഗുരുതരമായ ട്രാഫിക് ജാമുണ്ടാകുമെന്നും അത് എല്ലാ ഭക്തര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും യതീഷ് ചന്ദ്ര വിശദീകരിച്ചു.

കാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ ഇക്കാര്യം ഉത്തരവായി എഴുതി നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നു പറഞ്ഞ് മന്ത്രി പിന്തിരിഞ്ഞു. ഇതിനിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിക്കു നേരെ തട്ടിക്കയറിയെങ്കിലും പൊലീസ് പ്രതികരിച്ചില്ല.

എല്ലാ ഭക്തര്‍ക്കും സുഗമമായ യാത്ര സാധ്യമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഭക്തര്‍ക്ക് പമ്പയിലേക്ക് പോകാന്‍ കെ.എസ്.ആര്‍.സി ബസ് സൗകര്യമുണ്ടെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. എന്നാല്‍ സ്വകാര്യ വാഹനങ്ങളെ കടത്തി വിടണമെന്ന നിലപാടില്‍ ഉറച്ചുനിന്ന കേന്ദ്രമന്ത്രി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര തുടരുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (2 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (6 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (6 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (6 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (6 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (6 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (6 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (6 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (6 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (6 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (6 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (7 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (7 hours ago)

Malayali Vartha Recommends