Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുന്നു... ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ച് മന്ത്രി

24 NOVEMBER 2018 11:34 AM IST
മലയാളി വാര്‍ത്ത

ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ച് മന്ത്രി. നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇത് ബോർഡിനെ കാര്യമായി ബാധിക്കും. മണ്ഡലകാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്. പ്രധാനം കാണിക്കയും അരവണയുമാണ്. കഴിഞ്ഞ സീസണിൽ അരവണ വില്പനയിൽ 8.27 കോടി ലഭിച്ചു. ഇപ്പോൾ ലഭിച്ചത് 2.73 കോടി രൂപ മാത്രം. അതേസമയം, ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന കഠിന നിയന്ത്രണങ്ങളും യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും കാരണം നടവരവിൽ വൻ ഇടിവാണ് ഉണ്ടായത്. നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഒാരോ വർഷവും 10 ശതമാനത്തിലേറെ വർദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്.

അതേസമയം വില്‍പന കുറഞ്ഞതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു. സംഘര്‍ഷവും പോലീസ്‌ നിയന്ത്രണവും മൂലം തീര്‍ഥാടകരുടെ വരവ്‌ കുറഞ്ഞ സാഹചര്യത്തിലാണിത്‌. ഇതോടെ പ്ലാന്റില്‍ അപ്പം കുമിഞ്ഞുകൂടി.

നട തുറന്ന്‌ അഞ്ചു ദിവസം പൂര്‍ത്തിയായ ഇന്നലെ വരെ 40,000 കവര്‍ അപ്പമേ വിറ്റിട്ടുള്ളൂ. നട തുറന്ന ദിവസം മൂന്നു ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുണ്ടായിരുന്നു. 2.40 ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുള്ള സാഹചര്യത്തിലാണു നിര്‍മാണം നിര്‍ത്തിയത്‌. സ്‌റ്റോക്ക്‌ വിറ്റു തീര്‍ന്നശേഷം മാത്രമേ ഉല്‍പാദനം പുനഃരാരംഭിക്കൂ. കദളിപ്പഴം ചേര്‍ത്തു നിര്‍മിക്കുന്ന അപ്പം 20 ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ സീസണില്‍ പ്രതിദിനം അരലക്ഷം കവര്‍ അപ്പം വിറ്റു പോയിരുന്നു. നിലവിലിത്‌ 10,000 കവര്‍ മാത്രമാണ്‌.

30 മുതല്‍ 50 കൂട്ട്‌ അപ്പമാണ്‌ തീര്‍ഥാടന കാലത്ത്‌ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്‌. പണി കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളില്‍ പലരും മടങ്ങി. മുന്‍കൂര്‍ ശമ്ബളം നല്‍കി കരാറുകാരന്‍ നിലനിര്‍ത്തിയിരിക്കുന്ന ചിലര്‍ മാത്രമാണ്‌ സന്നിധാനത്ത്‌ അവശേഷിക്കുന്നത്‌. അരവണ വില്‍പ്പനയും ഇടിഞ്ഞു. 25 ലക്ഷം ടിന്‍ അരവണ സ്‌റ്റോക്കുണ്ട്‌. 100 കൂട്ട്‌ അരവണയാണ്‌ പ്രതിദിന ഉല്‍പ്പാദനം. നാളികേരം അടക്കമുള്ളവയുടെ ലേലത്തിലും ബോര്‍ഡിന്‌ വലിയ നഷ്‌ടത്തിനു സാധ്യതയുണ്ട്‌.

കഴിഞ്ഞ വര്‍ഷം പമ്ബയിലും സന്നിന്നിധാനത്തുമായി ഒമ്ബതു കോടിയോളം രൂപയ്‌ക്കായിരുന്നു നാളികേരം ലേലം കൊണ്ടത്‌. ഇത്തവണ 10 കോടി രൂപയ്‌ക്കാണ്‌ കരാറുകാരന്‍ ലേലം എടുത്തത്‌. കരാര്‍ പ്രകാരം ചിങ്ങമാസം മുതലുള്ള നാളീകേരമാണ്‌ കരാറുകാരന്‌ ലഭിക്കുക. എന്നാല്‍ ഭക്‌തരുടെ വരവ്‌ കുറഞ്ഞത്‌ നഷ്‌ടത്തിനിടയാക്കിയതായി കരാറുകാരന്‍ പറഞ്ഞു. നഷ്‌ടക്കണക്കു ചൂണ്ടിക്കാട്ടി റീടെന്‍ഡര്‍ ആവശ്യപ്പെട്ട്‌ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തെ വരുമാനക്കുറവിങ്ങനെ; അപ്പം- 91.99 ലക്ഷം രൂപ, കാണിക്ക - 2.36 കോടി, മുറിവാടക - 25.21 ലക്ഷം, സംഭാവന - 14.5 ലക്ഷം,അന്നദാന സംഭാവന - 2.79 ലക്ഷം, മാളികപ്പുറം - 5.41 ലക്ഷം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 minutes ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (44 minutes ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (3 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (4 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (4 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (4 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (4 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (6 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (6 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (6 hours ago)

Malayali Vartha Recommends