ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. ക്ഷേത്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് 9 മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കും. നവീന സൗകര്യങ്ങള്‍ ഒരുക്കി ഗുരുവായൂര്‍, ശബരിമല, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ മികച്ച തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗങ്ങള്‍ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാതെ സംരക്ഷിക്കും. വേങ്ങാട് ഗോശാലയില്‍ വിദഗ്ധ സഹായത്തോടെ പശുക്കളെ സംരക്ഷിക്കും. ആനക്കോട്ടയിലെ കോവിലകം ചരിത്രസ്മാരകമായി സംരക്ഷിച്ച് 75 ആനകള്‍ക്ക് കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കും. ആനകളെ നടയിരുത്തുന്നതിന് അനുകൂലമായ തീരുമാനം കാബിനറ്റില്‍ എടുക്കും. ഗുരുവായൂരിലെ നിലവിലെ ആശുപത്രി നവീകരിക്കും.
https://www.facebook.com/Malayalivartha

























