ഫേസ്‌ബുക്കിലൂടെ കണ്ട് ഇഷ്ടപ്പെട്ടു... തിരഞ്ഞുപിടിച്ച് പിന്നാലെ കൂടി; പ്രണയം നിരസിച്ചതോടെ പക കൂടി; പ്രണയം നിരസിച്ച പെൺകുട്ടിയുടെ മുഖം ബ്ലേഡ് കൊണ്ട് കീറി; സംഭവം തൃശൂർ മാളയിൽ

സ്വകാര്യ കോളേജിലേക്ക് പോകുംവഴി മാള പള്ളിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പെണ്‍കുട്ടിയെ ഇവര്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും പെണ്‍കുട്ടി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ ഇവര്‍ പള്ളിക്ക് സമീപം വിജനമായ സ്ഥലത്തുവെച്ച് പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും സൗരവ് ബ്ലേഡുകൊണ്ട് മുഖത്ത് വരയുകയും ചെയ്തു.
നിധിന്‍ ആണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് ആഴത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സംഭവത്തിൽ വെസ്റ്റ് കൊരട്ടി തോട്ടൂക്കര വീട്ടില്‍ സൗരവ് (19), പുളിയനം കോവാട്ട് നിധിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഫേസ്‌ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട സൗരവ് കുറച്ച് കാലമായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴിഞ്ഞ 12-ന് ബൈക്കിലെത്തിയ സൗരവും സുഹൃത്ത് നിധിനും മാളയില്‍വെച്ച് ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























