Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നേ നോക്കിയുള്ളൂ... അതെന്റെ മോളായിരുന്നു; എന്റെ പൊന്നുമോളായിരുന്നു സാറേ... കണ്ണീരോടെ ഒരച്ഛന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകള്‍

29 NOVEMBER 2018 03:06 PM IST
മലയാളി വാര്‍ത്ത

ഇരവിപുരം മയ്യനാട്‌ കൂട്ടിക്കട രാഖിഭവനില്‍ രാധാകൃഷ്‌ണന്‍-ശ്രീജാത ദമ്ബതികളുടെ മകള്‍ രാഖി കൃഷ്‌ണ(19)യാണു മരിച്ചത്‌. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ ബി.എ. ഇംഗ്ലീഷ്‌ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്‌. ഒരച്ഛന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകള്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ വേദനയോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. കൊല്ലത്ത് ഓവര്‍ബ്രിഡ്ജിന് സമീപത്തു കൂടി കടന്നുപോകവേയാണ് റെയിവേട്രാക്കില്‍ ഒരാള്‍ക്കൂട്ടം കണ്ടത്.

എന്തായാലും ഒന്ന് നോക്കിയേക്കാമെന്ന് കരുതി അങ്ങോട്ടേയ്ക്ക് ഓടിയടുത്തു. അവിടെ കൂടി നിന്നവരോട് കാര്യം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ഒരു കുട്ടി ജീവനൊടുക്കിയതാണെന്ന്. ഒന്നേ നോക്കിയുള്ളൂ.. അതെന്റെ മോളായിരുന്നു. എന്റെ പൊന്നുമോളായിരുന്നു സാറേ... എന്തിനാ എന്റെ മോളിങ്ങനെ ചെയ്തത്...

ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30ന്‌ കോളജില്‍നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ അകലെ കൊല്ലം എസ്‌.എന്‍. കോളജിന്‌ സമീപത്തെ എ.ആര്‍. ക്യാമ്ബിന്‌ മുമ്ബില്‍ കേരളാ എക്‌സ്‌പ്രസിന്‌ മുമ്ബിലാണു വിദ്യാര്‍ഥിനി ചാടിയത്‌. ഇന്നലെ രാവിലെ കോളജിലെ ഒന്നാം സെമസ്‌റ്റര്‍ പരീക്ഷയ്‌ക്കിടെ രാഖിയുടെ ചുരിദാറിന്റെ ടോപ്പില്‍ പേന കൊണ്ട്‌ എഴുതിയിരിക്കുന്നതു കണ്ട പരീക്ഷാച്ചുമതലയുള്ള അധ്യാപിക ഹാളില്‍ എഴുന്നേല്‍പ്പിച്ചുനിര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ കോളജിലെ പരീക്ഷാ സ്‌ക്വാഡ്‌ അംഗത്തെ വിളിച്ചുവരുത്തി.
സ്‌ക്വാഡ്‌ അംഗം രാഖിയെയും കൂട്ടി സ്‌റ്റാഫ്‌ റൂമിലേക്ക്‌ പോയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിവരം വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അറിയിച്ച്‌ രക്ഷാകര്‍ത്താവ്‌ ഉടനെ കോളജില്‍ എത്തണമെന്നാവശ്യപ്പെട്ടു. കുറെ നേരം സ്‌റ്റാഫ്‌ റൂമിലിരുന്ന രാഖി പിന്നീട്‌ അവിടെ നിന്ന്‌ ഇറങ്ങിപ്പോയി. കോളജ്‌ അധികൃതര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉച്ചയ്‌ക്ക്‌ ഒന്നോടെയാണ്‌ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച വിവരം കോളജ്‌ അധികൃതര്‍ അറിയുന്നത്‌.

രാഖിയുടെ ചുരിദാറില്‍ എഴുതിയിരുന്നത്‌ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന്‌ സഹപാഠികള്‍ പറയുന്നത്‌. അധ്യാപകരുടെ പെരുമാറ്റവും മാനസികപീഡനവുമാണു പഠനത്തില്‍ മിടുക്കിയായിരുന്ന രാഖിയുടെ ആത്മഹത്യയ്‌ക്കു പിന്നിലെന്ന്‌ വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ കോളജില്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്‌ഥയുണ്ടായി. പ്രിന്‍സിപ്പലിനേയുംഅധ്യാപകരെയും വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു. സംഭവമറിഞ്ഞെത്തിയ പോലീസിനെ കോളജിനുള്ളിലേക്ക്‌ കടക്കാന്‍ അനുവദിച്ചില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends