Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം

29 NOVEMBER 2018 03:21 PM IST
മലയാളി വാര്‍ത്ത


രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം.നോട്ട് നിരോധനം വ്യാപകവും ഭീകരവുമായ ഒരു സാമ്പത്തിക ഷോക്ക് ആയിരുന്നു.കൂടാതെ രാജ്യത്തിന്റെ സമ്പദ് രംഗത്തെ പിന്നോട്ടടിച്ച കിരാത നടപടിയും അത് രാജ്യത്തിനുണ്ടാക്കിയത് കടുത്ത സാമ്പത്തിക ആഘാത വുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നിരോധനത്തിന് മുമ്പ് എട്ട് ശതമാനത്തിന് മുകളിലായിരുന്ന സാമ്പത്തിക വളർച്ചാനിരക്ക് അതിനുശേഷം തുടർച്ചയായി ഏഴു ക്വാർട്ടറുകളിൽ ഇടിഞ്ഞു 6.8 ശതമാനത്തിലെത്തിയത് ഇത് മൂലമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന പലിശനിരക്ക്, ജിഎസ്ടി, ഇന്ധനവിലക്കയറ്റം തുടങ്ങി ഇക്കാലയളവിലുണ്ടായ മറ്റു സംഭവങ്ങളും ഇതിന് കാരണമായി. സ്ഥാനം രാജി വെച്ചതിനു ശേഷം ആദ്യമായാണ് അരവിന്ദ് സുബ്രമണ്യം നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നത്.

അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്‌ലി ഇക്കോണമി' എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച രൂക്ഷ വിമര്‍ശനങ്ങളുള്ളത്.

നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ലെന്നും അതുണ്ടാക്കിയ ആഘാതം എത്രത്തോളമുണ്ട് എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പൊടുന്നനെ പിന്‍വലിക്കപ്പെട്ടത്. മൊത്തം ആഭ്യന്തര ഉത്പാദനത്തെ വളര്‍ച്ചയെ ഇത് ബാധിച്ചു. വളര്‍ച്ചാ നിരക്കില്‍ മുന്‍പേ നിലനിന്നിരുന്ന ഇടിവിനെ ഇത് രൂക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.

നോട്ടു നിരോധനം പ്രാഥമികമായി ബാധിച്ചത് അസംഘടിത മേഖലയെയാണ്. എന്നാല്‍, ഈ മേഖലയിലുണ്ടാകുന്ന ഏതൊരു ചലനവും സംഘടിത മേഖലയെയും ബാധിക്കും എന്നതിനാല്‍ നോട്ടു നിരോധനത്തിന്റെ സാമ്പത്തിക ആഘാതം വലുതാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സാമ്പത്തിക പരീക്ഷണമായിരുന്നു നോട്ടു നിരോധനമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

സാധാരണ ഗതിയില്‍ ഒരു രാജ്യവും സ്വീകരിക്കാത്ത ഒരു നടപടിയായിരുന്നു ഇത്. യുദ്ധം, പരിധിവിട്ട നായണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ കലാപം തുടങ്ങി അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് പൊടുന്നനെയുള്ള നോട്ടുനിരോധനം നടപ്പാക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

മോദിയുടെ ഈ അസാധാരണ നടപടി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends