Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ 144 പിൻവലിക്കാൻ ആലോചന; ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സർക്കാർ നീക്കം; ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ കലാപം നടത്തിയാൽ പിടിക്കപ്പെടുമെന്ന അവസ്ഥയിൽ ബിജെപി

29 NOVEMBER 2018 05:08 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ 144 പിൻവലിക്കാൻ ആലോചന. പ്രതിപക്ഷം നിയമസഭ തുടർച്ചയായി സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ നീക്കം.

അതേസമയം ബി ജെ പി അവരുടെ സമരരീതി മാറ്റുകയാണ്. ഇതുവരെ കണ്ടത് പോലുള്ള സമരമല്ല വരാൻ പോകുന്നത്. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ കലാപം നടത്തിയാൽ പിടിക്കപ്പെടുമെന്ന അവസ്ഥയാണുള്ളത്. യുവമോർച്ച നടത്താനിരുന്ന മാർച്ച് മാറ്റിവച്ചു.

ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എന്തിനും തയ്യാറാണ്. ബലപരീക്ഷണത്തോട് സർക്കാരിന് താതപര്യമേയില്ല. ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്ന വിമർശനങ്ങളും സർക്കാരിനെ ഒരുപോലെ വേദനിപ്പിക്കുന്നു.

ദേവസ്വം ബോർഡിനെ തകർത്തു എന്നതാണ് ശബരിമല സമരങ്ങളുടെയും ശബരിമല നിയന്ത്രണങ്ങളുടെയും ബാക്കിപത്രമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡിൽ ശമ്പളം കൊടുക്കാൻ പോലും നിവ്യത്തിയില്ല. കോടി കണക്കിന് രൂപ വരുമാനം ലഭിച്ചിരുന്ന ശബരിമലയിൽ ലക്ഷങ്ങൾ പോലും ലഭിക്കുന്നില്ല. സർക്കാർ ഹൈന്ദവർക്ക് എതിരാണെന്ന പ്രചാരണത്തിൽ ആക്കം കൂടി. രഹന ഫാത്തിമയെ പോലുള്ളവരെ പോലീസ് മലകയറ്റിയതോടെ സർക്കാരിന് എതിരെ ഹിന്ദുക്കൾ ഉറഞ്ഞുതുള്ളി. ആദ്യം എൻ എസ് എസാണ് സമരങ്ങൾ തുടങ്ങിയത്. സർക്കാർ ആദ്യഘട്ടത്തിൽ അവർക്ക് എതിരായി. പിന്നീട് സമരം ബി ജെ പിയുടെ കൈയിലാക്കി.

സർക്കാർ അറിയാതെ മറ്റുള്ളവരുടെ കൈയിലെ ചട്ടുകമായി തീരുകയായിരുന്നു . വിഷയങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭങ്ങൾക്ക് നിന്നു കൊടുത്തു. സുപ്രീം കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ ഒരിക്കലും കാണിക്കാത്ത താത്പര്യമാണ് ഇക്കാര്യത്തിൽ സർക്കാർ കാണിച്ചത്. അത് തന്നെയാണ് സർക്കാരിന് വിനയായത്. സർക്കാർ ബിജെപിക്ക് ഒപ്പമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നതും അതു കൊണ്ടാണ്.

സംസ്ഥാനത്ത് പ്രവർത്തനം നിർജീവമായ ബിജെപിക്ക് സർക്കാർ നൽകിയ വജ്രായുധമായിരുന്നു ശബരിമല. ഇക്കാര്യത്തിൽ സർക്കാർ എന്ത് നീക്കുപ്പോക്ക് പറഞ്ഞാലും അതിലൊന്നും അർത്ഥമില്ല.

പ്രളയഭുരിതാശ്വാസത്താൽ ഗതികെട്ട കേരളത്തിന് ശബരിമലയിലെ പോലീസ് വിന്യാസം ഇരട്ടി പ്രഹരമായി മാറി. നവകേരള നിർമ്മിതിക്കായി സർക്കാർ മാറ്റി വച്ച പണം മുഴുവൻ ശബരിമലയിൽ വിന്യസിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിൽ നിന്നും ഭക്തരെ അകറ്റിയതിന്റെ പൂർണ ഉത്തരവാദിത്വം ബിജെപിക്കും സി പി എമ്മിനുമാണ്. ശരണം വിളിക്കാനും വിരി വയ്ക്കാനും തടസ്സമില്ലെന്ന മട്ടിൽ ജില്ലാ കളക്ടർ ശബരിമലയിൽ നടത്തിയ പ്രഖ്യാപനം നാണംകെട്ടതുമായി.

അതേസമയം യുവതീ പ്രവേശനം സർക്കാർ അനുവദിക്കുകയില്ല. ക്രമസമാധാന വിഷയം ചുണ്ടികാണിച്ച് സ്ത്രീകളെ പിന്തിരിപ്പിക്കും. സുപ്രീം കോടതിയിൽ തങ്ങൾ കാര്യങ്ങൾ വിശദികരിക്കാമെന്ന നിലപാടിലാണ് സർക്കാർ. വൈകി വന്ന വിവേകം എന്നു പറയുന്നത് ഇതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends