Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പനോടാണ് ബിജെപിയും സംഘപരിവാറും കളിക്കുന്നതെന്നും അത് നിര്‍ത്തണം; കേന്ദ്ര മന്ത്രിയെ അപമാനിച്ചത് എ.എന്‍.രാധാകൃഷണന്‍: ബിജെപിക്കും സംഘപരിവാറിനും നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

29 NOVEMBER 2018 04:43 PM IST
മലയാളി വാര്‍ത്ത

ബിജെപിക്കും സംഘപരിവാറിനും നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനോടാണ് ബിജെപിയും സംഘപരിവാറും കളിക്കുന്നതെന്നും അത് നിര്‍ത്തണം എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്ത്രീ പ്രവേശന വിധി അനുകൂലമായി മാറുന്നതിന് എല്ലാ ക്ഷേത്രങ്ങളിലും പൂജ നടത്തിയിരുന്നു. എന്നിട്ടും വിധി പ്രതികൂലമായി മാറി എന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവിട്ടത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാണ്. ഇത് വ്യക്തമാക്കുന്നത് അയ്യപ്പന്റെ ശക്തിയാണ്. അയ്യപ്പനെ അവഗണിച്ച് ബാക്കിയുള്ള 1,280 ക്ഷേത്രങ്ങളില്‍ സവിശേഷ പൂജ നടത്തിയതിന്റെ ശിക്ഷയായിരിക്കും. ഇത് അയ്യപ്പന്റെ അനിഷ്ടത്തിന് കാരണമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധി രാജ്യത്തെ നിയമമായതിനാല്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്കു സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അത്‌ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന വസ്‌തുത മാത്രമേ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചിട്ടുള്ളു. പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്ന യാതൊരു നടപടികളും ഉണ്ടായിട്ടില്ല. വിഷയം രമ്യമായി പരിഹരിക്കുന്നതിനു സര്‍വകക്ഷിയോഗം ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തന്നോട് തല്ലുണ്ടാക്കിയ സഹപാഠിയെ തല്ലാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി നാലാം ക്ലാസുകാരന്റെ സഹായം തേടുന്നതുപോലെയാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷണന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയത്. മാത്രമല്ല ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ് പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞ് വിശദീകരിച്ചപ്പോള്‍ യതീഷ് ചന്ദ്രക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ജാതിപ്പേര് പറഞ്ഞും, ആക്രമിച്ചും പോലീസുകാരെ മാനസികമായി തളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും കടകംപള്ളി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends