Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്നത് കുറുനരികള്‍ ആണ്. അത്തരം കുറുനരികളുടെ ജോലിയാണ് സണ്ണി കപിക്കാടും സുനില്‍ ഇളയിടവും ശ്രീചിത്രനും ചെയ്യുന്നത്; ആ ഞ്ഞടിച്ച് സി ആര്‍ പരമേശ്യരന്‍

29 NOVEMBER 2018 10:35 PM IST
മലയാളി വാര്‍ത്ത

പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്നത് കുറുനരികള്‍ ആണ്. അത്തരം കുറുനരികളുടെ ജോലിയാണ് സണ്ണി കപിക്കാടും സുനില്‍ ഇളയിടവും ശ്രീചിത്രനും ചെയ്യുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് സ്വീകരിച്ച് ഇവരെ കുറുനരുകള്‍ എന്ന വിളിച്ചാണ് എഴുത്തുകാരനായ സി ആര്‍ പരമേശ്വരന്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രകൃതി നിയമം എന്ന നോവലെഴുതി പ്രശസ്തനായ എഴുത്തുകാരനാണ് സി ആര്‍ പരമേശ്വരം. അതി രൂക്ഷ ഭഷയില്‍ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയിരിക്കുന്നത്

ബ്രാഹ്മണ്യവും പുതുകാല ബ്രാഹ്മണ്യവും കുറുനരികളും എന്ന തലക്കെട്ടോയെയാണ് സി ആര്‍ പരമേശ്യരന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്.
----------------------------------------------------------------------------------- 
അസൂയാവഹമാം വിധത്തില്‍ മതമൈത്രി പുലരുന്ന ഏറനാടന്‍ ഗ്രാമങ്ങള്‍ എനിക്ക് പരിചയമുണ്ട് .അവിടെ നൂറുവര്‍ഷം മുന്‍പ് നടന്ന ജന്മിത്വ ചൂഷണത്തെ കുറിച്ചോ, മാപ്പിളകലാപത്തില്‍ നടന്നിരിക്കാവുന്ന കൊലകളെ കുറിച്ചോ, ബലാല്‍സംഗങ്ങളെ കുറിച്ചോ , ബ്രിട്ടീഷ് പട്ടാളത്തിനു കലാപകാരികളെ അയല്‍ക്കാര്‍ ഒറ്റുകൊടുത്തതിനെ കുറിച്ചോ, അതേ കുറിച്ച് ദുര്‍ബ്ബലമായ ധാരണകള്‍ മാത്രമുള്ള, നാലഞ്ചു തലമുറകള്‍ക്കിപ്പുറമുള്ള പുതു തലമുറയോട് ഒരു കൂട്ടര്‍ നൂറുകണക്കിന് പ്രസംഗങ്ങള്‍ ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. ആ ഗ്രാമത്തിന്റെ സ്ഥിതി പിന്നെയെന്താവും ?

പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്നത് കുറുനരികള്‍ ആണ്.

അത്തരം കുറുനരികളുടെ ജോലിയാണ് സണ്ണി കപിക്കാടും സുനില്‍ ഇളയിടവും ശ്രീചിത്രനും ചെയ്യുന്നത്.

വര്‍ത്തമാനകാലയാഥാര്‍ത്ഥ്യം എന്തുമാവട്ടെ, അവര്‍ ബ്രാഹ്മണ്യത്തിന്റെയും സവര്‍ണ്ണതയുടെയും ഘോരതകളെ കുറിച്ച് ഓരോ പ്രസംഗത്തിലും പറയുന്നു.അതേക്കാള്‍ എത്രയോ ഘോരമാണ് പുതുകാല ബ്രാഹ്മണ്യം.

രണ്ടുദാഹരണങ്ങള്‍ മാത്രം പറയാം: പോയ നൂറ്റാണ്ടുകളില്‍ പുലയന്‍ ചേറില്‍ മൃഗതുല്യം അദ്ധ്വാനിച്ച് മരിച്ചു വീണിരുന്നു. ഈ ദരിദ്രജനയാഥാര്‍ത്ഥ്യത്തില്‍ ഉദാസീനരായാണ് പഴയകാല ബ്രാഹ്മണരും മഹാരാജാക്കന്മാരും സുഖവാസവും സുഖചികിത്സയും നടത്തിയിരുന്നത്.
കാസര്‍ഗോട്ടെ പതിനൊന്നു പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ മഴ വര്‍ഷിച്ചത് നവകാലഇടതു -വലതു ബ്രാഹ്മണര്‍ തന്നെയാണ്. അയ്യായിരം പേര്‍ എന്ന് കണക്കാക്കിയിട്ടുള്ള ആ ദുരിതാത്മാക്കള്‍ക്ക് മൂന്നു ലക്ഷം രൂപ സഹായധനം നല്‍കണമെന്ന ഒരു സുപ്രീംകോടതിവിധിയുണ്ട്- അതെ,നടപ്പാക്കാന്‍ ഒരു തിടുക്കവും ആവശ്യമില്ലാത്ത മറ്റൊരു സുപ്രീംകോടതിവിധി! ആ സഹായധനം നല്‍കല്‍ എങ്ങുമെത്തിയിട്ടില്ല. ഇത്തരം സുപ്രധാന ബാധ്യതകള്‍ നിറവേറ്റാത്ത ഭരണാധികാരി ,അദ്ദേഹത്തിന്റെ ജീവന്‍ സമൂഹത്തിന് എത്ര വിലപ്പെട്ടതായാലും,തനിക്കായി ലോകത്തിലെ ഏറ്റവും വിലകൂടിയ ചികിത്സ തിരഞ്ഞെടുക്കുന്നത് അധാര്‍മ്മികമായ മുന്‍ഗണനയാണ്.ഇതാണ് പുതുകാല ബ്രാഹ്മണ്യം .(വിലകൂടിയ ചികിത്സയുടെ മേന്മ എന്നെപ്പോലെ അറിയുന്നവര്‍ അധികം പേരുണ്ടാവില്ല -പണമില്ലാത്തതിനാല്‍ അത്തരം ചികിത്സ വേണ്ട സമയത്ത് കിട്ടാതെ പോയ ഒരാള്‍ എന്ന നിലയില്‍! )

കായല്‍രാജാവായ മറ്റൊരു നവബ്രാഹ്മണന്റെ ചികിത്സാവശ്യത്തിന് ഈ സാധു സംസ്ഥാനം ചെലവാക്കിയത് രണ്ടു കോടിയോളം രൂപയാണ്.എന്താണയാള്‍ സമൂഹത്തിനു നല്‍കിയ സംഭാവന?കിളിരൂര്‍-കവിയൂരിലെ ആരോപിത പങ്കാളിത്തം?കുവൈറ്റ്തട്ടിപ്പു മൂലമുള്ള സല്‍പ്പേര്?കായലും ക്ഷേത്രസ്വത്തുക്കളും കയ്യേറിയത്?

നാം ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ചൂഷണവ്യവസ്ഥയുടെ പേരാണ് പുതുകാല ബ്രാഹ്മണിസം .

ഈ പുതുകാലബ്രാഹ്മണിസത്തിന്റെ കൂലിയടിമകളാണ് ഞാന്‍ മുന്‍പ് പറഞ്ഞ സാമൂഹികധ്രുവീകരണം നടത്തുന്ന കുറുനരികള്‍ എന്നത് ആരാധകരായ മണ്ടന്മാര്‍ മനസ്സിലാക്കണം.
രഹാന ഫാത്തിമയുടേതിനേക്കാള്‍ നൂറു മടങ്ങ് ഗൌരവാവഹമാണ് സമൂഹത്തെ ധ്രുവീകരിക്കുക വഴി ഇക്കൂട്ടര്‍ നടത്തുന്ന blasphemyകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends