Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍

29 NOVEMBER 2018 10:42 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് മാറ്റത്തെ ശക്തമായി പരിഹസിച്ച് സാംസ്‌കാരിക പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീചിത്രന്‍. ബിജെപി സമരത്തില്‍ നിന്ന് പിന്‍മാറുന്നതോടെ ഐക്യകേരളം കണ്ട ഏറ്റവും ലജ്ജാവഹമായൊരു അധ്യായത്തിന് തിരശീലവീഴും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിമലയിലെ പ്രതിഷേധ സമരത്തില്‍ ബിജെപി സ്വീകരിച്ച നിലപാടുകളെ അദ്ദേഹം പരിഹസിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


ബിജെപി സമരത്തില്‍ നിന്ന് പിന്‍മാറുന്നതോടെ, ഐക്യകേരളചരിത്രം കണ്ട എക്കാലത്തേയും ലജ്ജാവഹമായൊരു അധ്യായത്തിന് തിരശ്ശീല വീഴുകയാണ്. ഒരു കാര്യം ഉറപ്പാണ് അടുത്ത തലമുറക്ക് മുന്നില്‍ ഈ സമരചരിത്രം പറഞ്ഞു ചിരിക്കാനുള്ള ഒരദ്ധ്യായമായി മാറും. ഒരു ദൈവത്തിന്റെ ബ്രഹ്മചര്യ സംരക്ഷണത്തിനും സ്വന്തം അശുദ്ധിസംരക്ഷണത്തിനുമായി തെരുവിലെത്തിയ കുലസ്ത്രീകളും അവരെ നയിച്ച കോജെപി സഖ്യവും ഭരണഘടനക്കും സുപ്രീംകോടതിക്കുമെതിരെ അവരുന്നയിച്ച തന്ത്രവിധികളും എന്നോ കാലിയായ രാജാവിന്റെ പല്ലക്കു ചുമക്കലും പാഴ്ശ്രുതി മാത്രം മീട്ടിയ തന്ത്രികളും ഇവര്‍ക്കെല്ലാം ആളുമര്‍ത്ഥവും നല്‍കിയ സ്ഥാനിനായര്‍ സംഘവും ചേര്‍ന്നാടിയ ഈ പ്രേതപ്രഹസനം അടുത്ത തലമുറയിലെ കുട്ടികള്‍ കണ്ട് ആര്‍ത്തുചിരിക്കും. എന്തൊക്കെ തരം വിചിത്രജന്തുക്കളില്‍ നിന്നാണ് കേരളം ആധുനീകരിക്കപ്പെട്ടത് എന്നവര്‍ വിസ്മയത്തോടെ ഓര്‍ക്കും.

പറഞ്ഞില്ലേ,

നാം ഒരിക്കലും തോറ്റ ജനതയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (8 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (18 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (51 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends