ഞെട്ടലോടെ സിപിഎം... സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കി വനിതാ പ്രവര്‍ത്തക ഉന്നതങ്ങളിലേക്ക്; കളി കൈവിട്ടുപോയാല്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ഗതി വരുമെന്ന് നിയമ വിദഗ്ധര്‍

സര്‍ക്കാരും പാര്‍ട്ടിയും സംസ്ഥാനത്തൊട്ടാകെ ജനങ്ങളെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ശില്‍പശാലകളും അവബോധ ക്ലാസുകളുമായി കൊഴുക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭരണഘടന ബാധകമല്ലേയെന്നാണ് അരിയാഹാരം കഴിക്കുന്നവരുടെ എളിയ ചോദ്യം. ചോദ്യം ഇങ്ങോട്ടു വേണ്ട അങ്ങോട്ട് മതിയെന്നാണല്ലോ കാര്യങ്ങള്‍. എന്തായാലും ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ. ശശിക്കെതിരെയുള്ള തന്റെ പരാതി കമ്മിഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐ. നേതാവ് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി സി.പി.എം. കേന്ദ്രനേതൃത്വത്തിന് വനിതാ ഡി.വൈ.എഫ്.ഐ. നേതാവ് കത്തയച്ചു.
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേലല്ല ശശിക്കെതിരേയുള്ള അച്ചടക്കനടപടിയെന്നും വനിതാനേതാവ് കേന്ദ്രനേതൃത്വത്തിനയച്ച കത്തില്‍ പറയുന്നു.
ഇവരുടെ പരാതിയില്‍ ശശിയെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡുചെയ്യാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരുന്നു. മര്യാദവിട്ടുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കി മാത്രമാണ് അച്ചടക്കനടപടി.
പരാതി അന്വേഷിച്ച രണ്ടംഗകമ്മിഷന്‍ റിപ്പോര്‍ട്ടും സംസ്ഥാനത്തെ അച്ചടക്ക നടപടിയും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. അതേസമയം കേരളത്തില്‍ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തി കൈക്കൊണ്ട അച്ചടക്കനടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കേണ്ടതുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കേന്ദ്രകമ്മിറ്റി എന്തു തീരുമാനിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും യെച്ചൂരി അറിയിച്ചിരുന്നു.
ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍ പി.കെ. ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























