Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതി പ്രവേശനത്തിനു പിന്നാലെ തിരുവാഭരണ ഘോഷയാത്രയും വിവാദത്തിലേയ്ക്ക്; ഘോഷയാത്രയിൽ സി പി എം വിശ്വസ്തരെ പങ്കെടുപ്പിക്കാൻ സർക്കാർ നീക്കം; പാർട്ടിക്കെതിരെ കരുക്കൾ നീക്കി സംഘപരിവാറും

11 JANUARY 2019 08:34 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന പോലീസ് നിർദ്ദേശം പന്തളം കൊട്ടാരം തള്ളിയതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയും വിവാദത്തിലാകുമെന്ന് ഉറപ്പായി.

തിരുവാഭരണ ഘോഷയാത്രയിൽ സി പി എം വിശ്വസ്തരെ കൂടി പങ്കെടുപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘോഷമാത്രയിൽ ആർ എസ് എസുകാർ കടന്നുകൂടാതിരിക്കാനുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സർക്കാരും സി പി എമ്മും നടത്തുന്നുണ്ട്. ഘോഷയാത്ര തടസപ്പെടുത്താൻ പരിവാർ സംഘടനകൾ ശ്രമിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത്തരക്കാരെ നേരിടാനും സർക്കാർ ശ്രമം തുടങ്ങി കഴിഞ്ഞു.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഎം നേതാക്കളെയാണ് തിരുവാഭരണ ലോഷയാത്രയുടെ കാര്യങ്ങൾ നിരീക്ഷിക്കാൻ സി പി എം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം മുൻ കൂട്ടി കണ്ട് പരിവാർ സംഘടനകളും പാർട്ടിക്കെതിരെ കരുക്കൾ നീക്കുന്നുണ്ട്.

തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പന്തളം കൊട്ടാരം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇവർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാൻ പാടില്ലെന്നാണ് പോലീസ് പറയുന്നത്. അങ്ങനെ ചെയ്താൽ തിരുവാഭരണം വഹിക്കാൻ ആരും ഉണ്ടാകില്ലെന്നാണ് പന്തളം കൊട്ടാരം പറയുന്നത്. കാരണം എല്ലാവരും പ്രതികളാണ്.

അതേസമയം തിരുവാഭരണ ഘോഷയാത്രക്ക് തടസമുണ്ടാകരുതെന്നാണ് സർക്കാർ നയം. അത്തരത്തിൽ സംഭവങ്ങളുണ്ടായാൽ അത് സർക്കാരിന്റെ ഇമേജ് ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. ദേവസ്വം ബോർഡിനും ഇതേ നിലപാട് തന്നെയാണ് ഉള്ളത്. അതേസമയം പ്രതികൾ ഘോഷയാത്രയിൽ പങ്കെടുത്താൽ നടപടി എടുക്കാതിരിക്കാനാവില്ല. യാത്രക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവാഭരണ ഘോഷയാത്രയെ അട്ടി മറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ധാരണയിലാണ് അയ്യപ്പ ഭക്തർ.

ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ സിപിഎം സഖാക്കളെ തിരുവാഭരണം ഏൽപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

തിരുവാഭരണ പേടകം മറ്റാരെയും ഏൽപ്പിക്കില്ലെന്ന പിടിവാശിയിലാണ് പന്തളം കൊട്ടാരം. ഘോഷയാത്രയിൽ പങ്കെടുക്കാൻ 700 പേരാണ് പേര് നൽകിയിരിക്കുന്നിത്. ഇവർ ശബരിമല സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തവരാണ്. പോലീസ് ക്ലിയറൻസ് ലഭിച്ചവർക്ക് മാത്രമേ ദേവസ്വം ബോർഡ് തിരിച്ചറിയൽ കാർഡ് നൽകുകമുള്ളു. സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പരിശോധിച്ചാണ് പോലീസ് ക്ലിയറൻസ് നൽകുന്നത്. തിരുവാഭരണം കടന്നു പോകുന്ന വഴികളിൽ പോലീസ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തിരുവാഭരണത്തിലും രാഷ്ട്രീയം കലരുമോ എന്ന് മണിക്കൂറുകൾക്കകം അറിയാം. കൊടിയുടെ നിറം കലരാൻ തന്നെയാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends