Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരിച്ച്‌പെറുക്കി കര്‍മ്മസമിതി... ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത പൊളിച്ചടുക്കി തൃപ്തി ദേശായി; തൃപ്തി ദേശായി വന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് മടക്കിയയ്ക്കാന്‍ കര്‍മ്മ സമിതി; തിരുവാഭരണം പുറപ്പെടുമ്പോള്‍ ഭക്തര്‍ക്ക് ആശങ്ക

12 JANUARY 2019 09:49 AM IST
മലയാളി വാര്‍ത്ത

മകര വിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തൃപ്തി ദേശായി ശബരിമല പരിസരത്തെത്തിയെന്ന് വ്യാപക പ്രചാരണം. ശബരിമലയില്‍ കയറുമെന്ന് ശപഥം ചെയ്ത തൃപ്തിയെ പേടിച്ചിരിക്കുകയാണ് ഭക്തര്‍. അതിനാല്‍ തന്നെ അവര്‍ ജാഗ്രതയിലുമാണ്. ആദ്യമായി ശബരിമലയില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ പോലും എത്താനായില്ല. ഒരു പകല്‍ മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന് നാണംകെട്ടാണ് അവര്‍ തിരികെ വിമാനത്തില്‍ കയറിയത്. ഭക്തരുടെ ശരണം വിളിയുടെ ശക്തി ലോകം അറിഞ്ഞത് ആ സംഭവത്തോടെയായിരുന്നു. എന്നാല്‍ മുറിവേറ്റ തൃപ്തി പിന്നീട് പറഞ്ഞത് താന്‍ ഉടന്‍ ശബരിമലയിലെത്തുമെന്നാണ്. പോലീസിന്റെ സഹായമില്ലാതെ വേഷംമാറിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. ഇത് പറഞ്ഞത് തൃപ്തിയായതു കൊണ്ടു തന്നെ ആരും തള്ളി കളയുന്നുമില്ല. മാത്രമല്ല നിരവധി സ്ത്രീകള്‍ ഭക്തരെ പറ്റിച്ച് പോലീസിന്റെ ഒത്താശയോടെ മല കയറുകയറിയെന്ന് വ്യാഖ്യാനം വന്നു. എങ്കിലും ബിന്ദുവും കനകദുര്‍ഗയും മാത്രമാണ് മലകയറിയെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതിനിടെയാണ് ഇന്നലെ തൃപ്തി ദേശായി ശബരിമലയിലെത്തിയതായി അഭ്യൂഹം പരന്നത്.

എന്നാല്‍ ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.

മറ്റുപ്രചാരണങ്ങള്‍ ഗൂഢ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പറഞ്ഞു. തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം ബസ് സ്റ്റാന്റില്‍ തൃപ്തി ദേശായി വന്നെത്തിയെന്ന് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്. കര്‍മ്മസമിതിയിലെ ഒരു പ്രവര്‍ത്തകന്‍ തൃപ്തി ബസില്‍ ഇരിക്കുന്നതായി കണ്ടെന്നു പറഞ്ഞു. ഇത് സ്ഥിരീകരിക്കും മുമ്പേ ബസെടുത്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തകന്‍ മറ്റ് നേതാക്കളെ അയച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായി. ചിലര്‍ ബസിന് പുറകേ പോയിട്ടുണ്ടെന്നും അവര്‍ തന്നെ പറയുന്നു. അതേ സമയം ഇതുവരേയും തൃപ്തിയെ കണ്ടെത്താനായില്ല.

ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തുകയും എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ തിരിച്ചു മടങ്ങേണ്ടി വന്ന തൃപ്തി ദേശായിക്കെതിരെ അന്ന് മുംബൈയിലും പ്രതിഷേധം ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നില്‍ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി. മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. ഇതേതുടര്‍ന്ന് തൃപ്തിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല.

നേരത്തെ നെടുമ്പാശ്ശേരിയിലെത്തിയ തൃപ്തിയ്‌ക്കെതിരെ വിശ്വാസികള്‍ പ്രതിഷേധ നാമജപവുമായി എത്തിയതോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ രാത്രി 9.30 ന് മുംബൈയ്ക്ക് തിരിച്ചുപോകുകയായിരുന്നു. നേരത്തെ തൃപ്തി ദേശായി പൊലീസ് സുരക്ഷയ്ക്കായി നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിച്ചു. അതിനിടെ തൃപ്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച് പരാതി നല്‍കി. മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചാണ് കേസ്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

വിവിധ സംഘടനകള്‍ വിമാനത്താവളത്തിന് പുറത്ത് നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൃപ്തി ദേശായി വഴങ്ങിയിരുന്നില്ല. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നായിരുന്നു അവരുടെ നിലപാട്. അവസാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി മടങ്ങിയിരുന്നു. എന്നാല്‍ ഇനിയും കേരളത്തിലേക്കെത്തുമെന്നും ശബരിമലയില്‍ പോകുമെന്നും ഇവര്‍ തിരികെ പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതാണ് ഭക്തരെ അലട്ടുന്നത്. 

താന്‍ കേരളത്തിലില്ലെന്ന് തൃപ്തി പറയുമ്പോഴും വിശ്വസിക്കാന്‍ ഭക്തര്‍ക്കാകുന്നില്ല. കാരണം പോലീസിന്റെ ഒത്താശയോടെ രഹസ്യമായി തൃപ്തിയെ കയറ്റുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (16 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (47 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends