കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം; സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍
ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. സ്ത്രീ - പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരുവന്നതപുരത്ത് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ നല്കിയ സന്ദേശത്തിലാണ് ശ്രീശ്രീ രവിശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മത സൗഹാര്‍ദ്ദത്തിനും സ്ത്രീപുരുഷ സമത്വത്തിനും പേരുകോട്ട സംസ്ഥാനമാണ് കേരളം. എന്നാല്‍ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha