തൃശ്ശൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു കുട്ടികളുൾപ്പെടെ നാലു പേർ മരിച്ചു

തൃശൂരിലെ പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികളുൾപ്പെടെ നാലു പേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണൻ, ചങ്ങനാശേരി സ്വദേശി നിഷാ പ്രമോദ്, മക്കളായ ദേവനന്ദ, നിവേദിക എന്നിവരാണ് മരിച്ചത്.
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























