രാജ്യാന്തര ബാല ചലച്ചിത്ര മേളയിൽ സിനി മാജിക്കും; പ്രദർശനം നാളെ കൈരളിയിൽ

തിരുവനന്തപുരം: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമാജിക്കും. സ്ക്രീനിലെ താരങ്ങൾ വേദിയിലെത്തുന്ന അത്യപൂർവ്വ മാജിക് നാളെ കൈരളി തിയറ്ററിൽ അരങ്ങേറും. മാജിക് അക്കാഡമിയുടെ സാരഥിമാരിൽ ഒരാളും പ്രശസ്ത മാന്ത്രികനുമായ ചന്ദ്ര സേനൻ മിതൃമലയാണ് സിനിമാജിക് അവതരിപ്പിക്കുന്നത്. രാവിലെ 11ന് കൈരളിയിൽ പ്രദർശനം നടക്കും.
https://www.facebook.com/Malayalivartha



























