തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല; തനിക്കൊപ്പം വരുന്ന ഭാര്യയുടെ യാത്രച്ചെലവ് സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു നൽകിയ കത്ത് പിൻവലിക്കില്ലെന്ന് പിഎസ് സി ചെയർമാൻ

ഔദ്യോഗിക യോഗങ്ങളിൽ തനിക്കൊപ്പം വരുന്ന ഭാര്യയുടെ യാത്രച്ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനു നൽകിയ കത്ത് പിൻവലിക്കില്ലെന്ന് പിഎസ് സി ചെയർമാൻ എം.കെ. സക്കീർ. ഭാര്യയുടെ ചെലവ് വഹിക്കണമെന്ന തന്റെ ആവശ്യത്തിൽ തെറ്റില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ചെയർമാൻ ആരോപിച്ചു.
അതേസമയം ചെയർമാന്റെ ആവശ്യത്തെ കമ്മീഷൻ യോഗത്തിൽ മുഴുവൻ അംഗങ്ങളും പിന്തുണച്ചു. സംസ്ഥാന പിഎസ് സി അധ്യക്ഷൻമാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാൻഡിംഗ് കമ്മറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ പോകുമ്പോൾ ഒപ്പം വരുന്ന ഭാര്യയുടെ യാത്രച്ചെലവ് സർക്കാർ വഹിക്കണമെന്നു കാണിച്ചാണ് പിഎസ്സി ചെയർമാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകളിൽ പിഎസ്സി ചെയർമാനെ അനുഗമിക്കുന്ന ഭാര്യയുടെ യാത്രച്ചെലവ് മറ്റു സംസ്ഥാനങ്ങളിൽ സർക്കാരാണു വഹിക്കുന്നതെന്നും കത്തിൽ പറയുന്നു. ഇത്തരത്തിൽ തനിക്കും യാത്രാബത്ത അനുവദിക്കണമെന്നാണ് പിഎസ്സി അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha



























