Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂവെന്ന് നടി

13 MAY 2019 09:29 PM IST
മലയാളി വാര്‍ത്ത

പേളിയും ശ്രീനിഷും വിവാഹിതരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മോശം കമന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി നടി സാധിക വേണുഗോപാല്‍. പേര്‍ളിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഇത് ഉടന്‍ പിരിയും എന്നും മറ്റുമുള്ള മോശം കമന്റുകള്‍ വന്നുതുടങ്ങി. ഇതിനെതിരെയാണ് സാധികയുടെ കുറിപ്പ്. ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ലെന്നും സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവര്‍ മനുഷ്യര്‍ അല്ലാതാകുന്നില്ലെന്നും സാധിക കുറിച്ചു.

'ഇനിയിതും പിരിയും', 'എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ' 'കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ', എന്നിങ്ങനെയായിരുന്നു പേളിയുടെ ചിത്രങ്ങള്‍ക്ക് വന്ന കമന്റുകള്‍.'ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവള്‍ ചെയ്യുന്ന തൊഴിലോ, അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവള്‍ സംസാരിക്കുന്ന ഭാഷയുടെയോ തുലാസില്‍ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാള്‍ കരുത്തുണ്ട് അവളുടെ തീരുമാനങ്ങള്‍ക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല', സാധിക കുറിച്ചു.

പോസ്റ്റ് പൂര്‍ണ്ണ രൂപം

ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല??. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്ന് കരുതി അവര്‍ മനുഷ്യര്‍ അല്ലാതാകുന്നതും ഇല്ല്യ?? ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്‌ബോള്‍ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ ).

ദിവസവും ഒരുപാട് വേര്‍പിരിയലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട് അതില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമാണ് സിനിമയില്‍ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ടു അത് വൈറല്‍ ആകുന്നു. എല്ലാരും അറിയുന്നു വാര്‍ത്തയാകുന്നു. ചര്‍ച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.??

ഞാന്‍ ഇത് ഇപ്പോള്‍ പറയാന്‍ കാരണം കഴിഞ്ഞ ദിവസം പേര്‍ളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിര്‍വദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാന്‍ ഇടയായി, (ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ)

ഈ കലാകാരികള്‍ കല്യാണം പിരിയുമ്‌ബോള്‍ എന്തുകൊണ്ട് പെണ്ണുങ്ങള്‍ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു (ഉയ്യോ മറന്നു കലാകാരികള്‍ക്ക് നിങ്ങളുടെ കണ്ണില്‍ വ്യഭിചാരമാണല്ലോ തൊഴില്‍ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കള്‍ കല്യാണത്തിന് ശേഷം വിഷമിക്കുമ്‌ബോള്‍ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടില്‍ ഒരുപാട് സഹിക്കുന്നു എന്ന് അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികള്‍ക്കു ബാധകമല്ലേ?

ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോര്‍ത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവള്‍ ചെയ്യുന്ന തൊഴിലോ, അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവള്‍ സംസാരിക്കുന്ന ഭാഷയുടെയോ തുലാസില്‍ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാള്‍ കരുത്തുണ്ട് അവളുടെ തീരുമാനങ്ങള്‍ക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവള്‍ക്കാവശ്യം അവളെ ഒപ്പം നിര്‍ത്തുന്ന, ചേര്‍ത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ്. അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തില്‍ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹമോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനമാണ്.

'വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം' തോന്നാന്‍ ജീവിതം സിനിമയല്ല. ഒരു വീട്ടില്‍ രണ്ടു മുറിയില്‍ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാള്‍ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം)

പരസ്പരം സ്‌നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ദാമ്ബത്യ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തില്‍.? (എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം. എനിക്കതിന് പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാല്‍ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാന്‍ ആണ് )

ആരും പിരിയാനായി ഒന്നിക്കുന്നില്ല. സാഹചര്യങ്ങള്‍, പെരുമാറുന്ന രീതികള്‍ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്. ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (13 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (20 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (34 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (37 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends