തൃശൂര്‍ പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം

പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണന്‍(68) നിഷാ പ്രമോദ്(33) ദേവനന്ദ(മൂന്ന്) നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്.
പെരിഞ്ഞനം ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























