ശബരിമല ക്ഷേത്ര നട ഇടവമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും, ഇത്തവണയും കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏര്‍പ്പെടുത്തും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുക. ആകെ 600 പൊലീസുകാര്‍ക്കാണ് സുരക്ഷാചുമതല.
ഉച്ചക്ക് 12 മണിയോടെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. പമ്പ ത്രിവേണിയിലെ സ്‌നാനഘട്ടത്തില്‍ വെള്ളമില്ലാത്തതിനാല്‍ രണ്ട് ദിവസം മുന്‍പ് പമ്പാ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. 19നാണ് നട അടക്കുക.
"
https://www.facebook.com/Malayalivartha



























