തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുടെ ആഘോഷം പരിഗണിച്ചും നടത്തിയ പരിശോധനയിൽ പൊലീസുകാരെ ഞെട്ടിച്ച് യുവാവ്... അരയിലും കാലില്‍ കെട്ടിയ ബാന്‍ഡേജിനുള്ളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 16.5 ലക്ഷം; കണ്ണൂരില്‍ നടന്ന വാഹന പരിശോധനയിൽ പുറത്ത് വരുന്നത്...

തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുടെ ആഘോഷം പരിഗണിച്ചും കണ്ണൂരില്‍ നടത്തിയ പോലീസിന്റെ വാഹന പരിശോധനയിൽ ഞെട്ടി.കൂട്ടുപുഴ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അസീസിയുടെ ദേഹത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16.5 ലക്ഷം പിടിച്ചത്. പണം അരയിലും കാലില്‍ കെട്ടിയ ബാന്‍ഡേജിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഉളിയില്‍ വട്ടോറ ഹൗസിലെ അസീസിയാണ് പിടിയിലായത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കൂട്ടുപുഴയില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്.
https://www.facebook.com/Malayalivartha



























